Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരിതപർവം താണ്ടി...

ദുരിതപർവം താണ്ടി ഷാജഹാൻ നാടണഞ്ഞു; മുന്നിൽ ചോദ്യചിഹ്നമായി ജീവിതം

text_fields
bookmark_border
*ചെയ്യാത്ത കുറ്റത്തിന് 20 വർഷവും അഞ്ച് മാസവുമാണ് ഷാജഹാൻ വിദേശജയിലിൽ കഴിയേണ്ടിവന്നത് കിളിമാനൂർ: 'പൊന്നുമക്കളെയും ഭാര്യയെയും ജീവനോടെ കാണാൻ പറ്റുമെന്ന് കരുതിയതല്ല. ഈശ്വരന് നന്ദി.' ഇതു പറയുമ്പോൾ ഷാജഹാ​െൻറ കണ്ണുകൾ നിറഞ്ഞു. ആ കണ്ണുനീർ തുള്ളികൾ ഒളിപ്പിക്കാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു. ചെയ്യാത്ത കുറ്റത്തിന് 20 വർഷവും അഞ്ച് മാസവും വിദേശജയിലിലെ ഇരുമ്പഴിക്കുള്ളിൽ നരകയാതന അനുഭവിച്ച കിളിമാനൂർ പനപ്പാംകുന്നിന് സമീപം തങ്കക്കല്ല് ഷമീന മൻസിലിൽ ഷാജഹാൻ (58) വെള്ളിയാഴ്ച രാത്രിയോടെയാണ് നാട്ടിലെത്തിയത്. മസ്കത്തിലെ സിനാബിൽ അൽ ഹിലാൽ ട്രേഡിങ് കമ്പനിയിൽ കെട്ടിടനിർമാണത്തിനാവശ്യമായ കമ്പിയും സിമൻറുമൊക്കെ ലോഡിങ് ചെയ്യുന്ന തൊഴിലായിരുന്നു. 1997 ഒക്ടോബർ നാലിന് സിനാബ് മാർക്കറ്റിലുണ്ടായ കൊലപാതകകേസിൽ ഷാജഹാനടക്കം മൂന്ന് മലയാളികൾ അകപ്പെടുകയായിരുന്നു. പൊലീസ് നിരപരാധികളായ തങ്ങളെ പ്രതികളാക്കുകയായിരുന്നുവെന്ന് ഷാജഹാൻ പറയുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് അരകിലോമീറ്ററോളം മാറിയാണ് സിനാബ് മാർക്കറ്റ്. ഇവിടെെവച്ച് രണ്ട് ഒമാൻ സ്വദേശികൾ കൊല്ലപ്പെട്ടു. നാല് പാകിസ്താൻ സ്വദേശികളായിരുന്നു കൊലയാളികൾ. കൊലക്കായി ഇവർ ഉപയോഗിച്ച ആയുധം തങ്ങളുടെ കടയിൽനിന്നാണ് എടുത്തതെന്ന കുറ്റത്തിനാണ് താനടക്കം മൂന്നുമലയാളികൾ പൊലീസ് പിടിയിലായതെന്ന് ഷാജഹാൻ പറഞ്ഞു. ഇതിൽ കൊല്ലം സ്വദേശി മാധവൻപിള്ളയെ 2015-ൽ അസുഖത്തെ തുടർന്ന് മോചിപ്പിച്ചു. അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ് കുമാറും കഴിഞ്ഞദിവസമാണ് മോചിതനായത്. 1997 ഒക്ടോബർ 16നാണ് പിടിക്കപ്പെടുന്നത്. പാകിസ്താനികൾ കൊടുത്ത മൊഴിയെത്തുടർന്നായിരുന്നു അറസ്റ്റ് എന്നാണ് പൊലീസ് അറിയിച്ചതത്രെ. ഡിസംബർ 27ന് കേസിൽ വിധിവരികയും 1998 ജനുവരി മൂന്നിന് കുറ്റക്കാരെന്ന് കണ്ടെത്തി‍യ പാകിസ്താൻ സ്വദേശികളെ അവിടത്തെ നിയമപ്രകാരം വെടിെവച്ച് കൊല്ലുകയും ചെയ്തു. ജയിൽ ജീവിതം ഏറെ ദുരിതപൂർണമായിരുന്നുവെന്നും ക്രൂരമായ പൊലീസ് പീഡനം അനുഭവിക്കേണ്ടിവന്നതായും ആദ്യനാളുകളിൽ ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നരവർഷം മുമ്പ് തങ്ങൾ കുറ്റക്കാരല്ലെന്ന് കണ്ട് മോചനത്തിനുള്ള വഴി തെളിയുകയായിരുന്നു. വിദേശത്തുണ്ടായിരുന്ന വർക്കല ഓടയം സ്വദേശി ഷാജഹാൻ ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരവെയാണ് നാട്ടിൽെവച്ചുണ്ടായ ഒരപകടത്തിൽ ഇദ്ദേഹം മരണപ്പെട്ടത്. വീണ്ടും പുറത്തിറങ്ങൽ നീണ്ടു. ഇതിനിടയിൽ സാമൂഹിക പ്രവർത്തകൻ പുന്നപ്ര സ്വദേശി ഹബീബ് തയ്യിൽ മുൻകൈയെടുത്ത് തങ്ങളെ മോചിപ്പിക്കാൻ നടപടികൾ സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ മോചനത്തിന് പരിശ്രമിച്ച മുഴുവൻ ആളുകളോടും നന്ദിയുണ്ടെന്ന് ഷാജഹാൻ പറഞ്ഞു. നാട്ടിൽ എത്തിയെങ്കിലും ജീവിതം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഈ മധ്യവയസ്കൻ. ഡിഗ്രി പoനം പൂർത്തിയാക്കിയ ഇളയ മകൻ ഷമീറിന് എന്തെങ്കിലും തൊഴിൽ ലഭിച്ചാലേ കുടുംബം പട്ടിണിയില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന് അദ്ദേഗം പറഞ്ഞു. മൂത്ത മകൻ ഷഹീർ കൂലിപ്പണിക്കാരനാണ്. പെൺമക്കളായ ഷമീനയും ഷമീമയും വിവാഹിതരാണ്.
Show Full Article
TAGS:LOCAL NEWS 
Next Story