Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടികജാതി കോളനികളിൽ...

പട്ടികജാതി കോളനികളിൽ 'നവചേതന' സർവേ ഇന്ന്​ തുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: 100 പട്ടികജാതി കോളനികളിൽ 'നവചേതന' സർവേ ഞായറാഴ്ച തുടങ്ങും. നിരക്ഷരത ഇല്ലാതാക്കുക, പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് തുടർപഠനം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതമിഷൻ ആവിഷ്കരിച്ചതാണ് പദ്ധതി. സംസ്ഥാനത്ത് വിദ്യാഭ്യാസപരമായി പിന്നാക്കംനിൽക്കുന്ന 100 പട്ടികജാതി കോളനികളിലാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. ജില്ല സാക്ഷരത മിഷനുകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, പദ്ധതി നടപ്പാക്കുന്ന കോളനികളിലെ വിദ്യാർഥികൾ, സാമൂഹിക, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സർവേ. മാർച്ചിൽ 100 കോളനികളിലും സാക്ഷരത ക്ലാസുകൾ ആരംഭിക്കും. ഇതിൽ വിജയിക്കുന്നവർക്ക് നാലാംതരം, ഏഴാംതരം തുല്യത കോഴ്സുകൾ നടത്തും. 20 പേർക്ക് ഒരു പഠനകേന്ദ്രം എന്ന നിലയിലാണ് ക്ലാസുകൾ ഒരുക്കുന്നത്. പഠിതാക്കളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഇൻസ്ട്രക്ർമാരുടെയും പഠനകേന്ദ്രങ്ങളുടെയും എണ്ണം വർധിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story