Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് വിൽപനക്കിടെ...

കഞ്ചാവ് വിൽപനക്കിടെ യുവാവ് പിടിയിൽ

text_fields
bookmark_border
വർക്കല: . ശ്രീനിവാസപുരം രാമാനന്ദഗിരി കുന്നിൽ വീട്ടിൽ നസറുല്ല ആണ് (42) പിടിയിലായത്. വർക്കല റേഞ്ച് ഇൻസ്പെക്ടർ എസ്. അനിൽ കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.എൻ കോളജ്, കണ്വാശ്രമം, മുട്ടപ്പലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപന. 500 രൂപക്ക് വിൽപന നടത്തുന്ന ചെറുപൊതികളാക്കി മുട്ടപ്പലം കേന്ദ്രീകരിച്ചുള്ള വിൽപനക്കായി പോകുന്നതിനിടെയാണ് എക്സൈസ് ഷാഡോ സംഘം പിടികൂടിയത്. മുട്ടപ്പലത്ത് വീട് വാടകക്കെടുത്താണിയാൾ വിൽപന നടത്തുന്നത്. വർക്കല കോടതിയിൽ ഹാജരാക്കി. എക്സൈസ് പ്രിവൻറ് ഓഫിസർമാരായ ഷംസുദ്ദീൻ, ബിജു എക്സൈസ് ഓഫിസർമാരായ മഞ്ജുനാഥ്, സുനിൽജോസ്, കൃഷ്ണകുമാർ, ശ്രീജിത്ത്, ഗിരീശൻ എന്നിവരും ഷാഡോ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story