Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട് കയറി ആക്രമണം;...

വീട് കയറി ആക്രമണം; പിതാവും മകനും പിടിയിൽ

text_fields
bookmark_border
പേയാട്: മതിൽ കെട്ടുന്നതിലെ തർക്കത്തെതുടർന്ന് മാരകായുധങ്ങളുമായി വീട് കയറി സ്ത്രീയുൾപ്പെടെ മൂന്ന് വീട്ടംഗങ്ങളെ ആക്രമിച്ച് പരിക്കേൽപിച്ച ബന്ധുവായ പിതാവും മകനും അറസ്റ്റിൽ. വിളപ്പിൽ ഹൈസ്കൂളിന് സമീപം പള്ളിമുക്ക് പ്രിയദർശിനി ലെയ്ൻ തിനവിള പുത്തൻവീട്ടിൽ ബഷീർ (60), മകൻ കബീർ (26) എന്നിവരെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ് തച്ചോട്ടുകാവ് മച്ചിനാട്ടിൻകര ആലിയ മൻസിലിൽ ഷാനവാസ് (34), സഹോദരൻ -സുൽഫിക്കർ (31), ഇവരുടെ മാതാവ് ഫാത്തിമ (50) എന്നിവരെ കഴിഞ്ഞ 22-ന് വൈകീട്ട് നാലിന് ഷാനവാസി​െൻറ ജ്യേഷ്ഠൻ കൂടിയായ ബഷീറും മകനും മാരകായുധങ്ങളുമായി വീടുകയറി ആക്രമിക്കുകയായിരുന്നു. സമീപത്തുതന്നെ താമസിക്കുന്ന ഫാത്തിമയും സുൽഫിക്കറും മതിൽ കെട്ടുന്നത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് ആക്രമണകാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ മൂവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നരഹത്യശ്രമത്തിന് കേസെടുത്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story