Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിനിൽ കടത്തിയ...

ട്രെയിനിൽ കടത്തിയ മദ്യം പിടികൂടി

text_fields
bookmark_border
തിരുവനന്തപുരം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന മദ്യം പിടികൂടി. തിരുവനന്തപുരം എക്സൈ് സർക്കിൾ സംഘവും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗുവാഹതി എക്സ്പ്രസിൽ കടത്തിക്കൊണ്ട് വന്ന 20 കുപ്പി അസം നിർമിത വിദേശമദ്യമാണ് പിടികൂടി കേസ് എടുത്തത്. എക്സൈസ് ഇൻസ്‌പെക്ടർ സി.കെ. അനിൽകുമാർ, ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ എ.ജെ. ജിബിൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. എക്സൈസ് പ്രിവൻറിവ് ഒാഫിസർ എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണപ്രസാദ്‌, ബിനുരാജ് എന്നിവരും ആർ.പി.എഫ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story