Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെള്ളറടയിലെ പൂട്ടിയ...

'വെള്ളറടയിലെ പൂട്ടിയ ശൗചാലയങ്ങൾ ഉടന്‍ തുറക്കണം'

text_fields
bookmark_border
വെള്ളറട: കഴിഞ്ഞ സര്‍ക്കാര്‍ വെള്ളറടയില്‍ സ്ഥാപിച്ച പൊതു ശൗചാലയങ്ങള്‍ പൂട്ടിയതിനെതിരെ പ്രതിഷേധം. അവ ഉടന്‍ തുറക്കണമെന്ന ആവശ്യം ശക്തമായി. കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കുള്ളിലും ഷോപ്പിങ് കോംപ്ലക്‌സിലും സ്ഥാപിച്ചിരുന്ന ശൗചാലയങ്ങളാണ് അകാരണമായി പൂട്ടിയത്. വെള്ളറടയില്‍ എത്തുന്ന നൂറു കണക്കിന് യാത്രികര്‍ ഇതുമൂലം ദുരിതം അനുഭവിക്കുകയാണ്. നടപടിക്കെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നില്‍ നടക്കുന്ന അപകടങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം, ഡിപ്പോക്ക് മുന്നിെല സമാന്തരവാഹന പാര്‍ക്കിങ് മാറ്റണം, വികസന മുരടിപ്പിന് മാറ്റമുണ്ടാകണം തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ആര്‍. ഗിരിസുതന്‍ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍‌റ് മാരായമുട്ടം എം.എസ്. അനില്‍ ഉദ്ഘാടനംചെയ്തു. ഡി.സി.സി ജനറല്‍സെക്രട്ടറി മാരായമുട്ടം സുരേഷ്, യു.ഡി.എഫ് പാറശ്ശാല നിയോജക മണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീർ, കെ.ജി. മംഗള്‍ദാസ്, കുടയാല്‍ സുരേന്ദ്രന്‍, കോവില്ലൂര്‍ തങ്കപ്പന്‍, കെ.വി. രാജേന്ദ്രന്‍, ആറാട്ടുകുഴി ശശി, ഭദ്രന്‍, ഗോപി, ശ്യാം, ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story