Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റുകാൽ പൊങ്കാല:...

ആറ്റുകാൽ പൊങ്കാല: കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കം

text_fields
bookmark_border
തിരുവനന്തപുരം -ഭക്തി നിറവിൽ കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കം. പ്രസിദ്ധമായ ആറ്റുകാൽ ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തി​െൻറ മൂന്നാം ദിനം കുത്തിയോട്ട വ്രതാരംഭത്താൽ ഭക്തി സാന്ദ്രമായി. ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അണി ചേരുന്നതിനായി 993 ബാലന്മാരാണ് ക്ഷേത്രത്തിലെത്തി വ്രതം തുടങ്ങിയത്. രാവിലെ 7.30 ന് പന്തീരടി പൂജക്കും ദീപാരാധനക്കും ശേഷമാണ് ചടങ്ങുകൾ നടന്നത്. അമ്പലക്കുളത്തിൽ കുളിച്ച് മേൽശാന്തിയിൽനിന്ന് പ്രസാദം സ്വീകരിച്ച ബാലന്മാർ പള്ളിപ്പലകയിൽ വെള്ളി നാണയം സമർപ്പിച്ചാണ് വ്രതം തുടങ്ങിയത്. ഇനി ഏഴ് നാൾ ദേവീദാസന്മാരായി ഇവർ ക്ഷേത്രത്തിൽ കഴിയും. പൊങ്കാല ദിവസം നടക്കുന്ന പുറത്തെഴുന്നള്ളത്ത് ഘോഷയാത്രയിൽ ചൂരൽ കുത്തി അണിഞ്ഞൊരുങ്ങി ഇവർ ദേവിക്ക് അകമ്പടി സേവിക്കും. അടുത്ത ദിവസം ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തി ചൂരലഴിക്കുന്നതോടെ വ്രതം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story