Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടം പദ്ധതിയുടെ...

'ഇടം' പദ്ധതിയുടെ പേരിലുള്ള പണപ്പിരിവ്​ അന്വേഷിക്കണം ^കെ.എസ്​.യു

text_fields
bookmark_border
'ഇടം' പദ്ധതിയുടെ പേരിലുള്ള പണപ്പിരിവ് അന്വേഷിക്കണം -കെ.എസ്.യു കൊല്ലം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വികസനപദ്ധതിയായ 'ഇടം' പദ്ധതിക്ക് വേണ്ടി കുണ്ടറ, ചാത്തന്നൂർ എ.ഇ ഒാഫിസർമാരുടെ കീഴിലെ സ്കൂളുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് കെ.എസ്.യു ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 'ഇടം' പദ്ധതിയുടെ പേരിൽ അധികാര ദുർവിനിയോഗവും അഴിമതിയുമാണ് മന്ത്രിയും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയത്. വിദ്യാർഥികളിൽനിന്ന് പണം പിരിക്കരുതെന്ന വിദ്യാഭ്യാസ അവകാശനിയമം ലംഘിച്ചാണ് നിർബന്ധപിരിവ് നടത്തിയത്. ഇത്തരത്തിൽ നാലരലക്ഷത്തോളം രൂപ രസീത് നൽകാതെ പിരിച്ചെടുത്തിട്ടുണ്ടെന്ന് കെ.എസ്.യു ഭാരവാഹികൾ പറഞ്ഞു. 2017 ഒക്ടോബർ മുന്നിന് എ.ഇ.ഒമാരുടെയും സ്കൂൾ പ്രിൻസിപ്പൽമാരുടെയും യോഗത്തിൽ മന്ത്രി നേരിട്ടാണ് വിദ്യാർഥികളിൽനിന്ന് പണപ്പിരിവ് നടത്താൻ നിർദേശം നൽകിയത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നെല്ലാം പിരിവ് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പി​െൻറ അനുമതിയില്ലാതെ വിദ്യാർഥികളിൽനിന്ന് പണപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥരെ പുറത്താക്കണം. ഇതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച മന്ത്രി സത്യപ്രതിജ്ഞലംഘനമാണ് നടത്തിയത്. ജില്ല വിദ്യാഭ്യാസവകുപ്പി​െൻറ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ, വൈസ് പ്രസിഡൻറ് കൗഷിഖ് എം. ദാസ്, ജനറൽ സെക്രട്ടറി അനൂപ് നെടുമ്പന എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story