Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമധു കീഴാളവിരുദ്ധ വംശീയ ...

മധു കീഴാളവിരുദ്ധ വംശീയ പൊതുബോധത്തി​െൻറ ഇര ^ഫ്രറ്റേണിറ്റി

text_fields
bookmark_border
മധു കീഴാളവിരുദ്ധ വംശീയ പൊതുബോധത്തി​െൻറ ഇര -ഫ്രറ്റേണിറ്റി കൊല്ലം: കീഴാളവിരുദ്ധ വംശീയ പൊതുബോധത്തി​െൻറ ഇരയാണ് മധുവെന്ന് ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് എസ്.എം. മുക്താർ. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യങ്ങളുടെ തരിമ്പുപോലും അവശേഷിക്കാത്തവണ്ണം വംശീയത പടരുന്നതി​െൻറ ഉദാഹരണമാണ് അട്ടപ്പാടിയില്‍ കണ്ടത്. അരി കട്ടെടുത്തു എന്നാണ് ജനമാരോപിക്കുന്നത്. ജനങ്ങളുടെ അരിക്കാശുമുഴുവന്‍ കൊണ്ടുപോയ വിജയ് മല്യയും നീരവ് മോദിയും ലളിത് മോദിയും കോടികളുടെ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കളും സുഖിച്ച് നടക്കുന്ന നാട്ടില്‍ പട്ടിണി താങ്ങാനാവാതെ ൈദന്യാവസ്ഥയിൽ ജീവിക്കുന്ന ആദിവാസി യുവാവിന് നേരെ നടന്നത് ശുദ്ധ വംശീയ വെറിയാണ്. ജില്ല സെക്രട്ടറി എബിൻ ബാലാജി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം അലി, വെൽഫെയർ പാർട്ടി കൊല്ലം മണ്ഡലം വൈസ്‌ പ്രസിഡൻറ് അംജദ്, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അംഗങ്ങളായ യാസർ പയ്യനാട്, തൻവീർ ത്വാഹ എന്നിവർ സംസാരിച്ചു. കൊല്ലം ടൗണിൽ പ്രകടനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story