Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.​െഎ പാര്‍ട്ടി...

സി.പി.​െഎ പാര്‍ട്ടി കോണ്‍ഗ്രസ്: വളൻറിയര്‍ മാര്‍ച്ചിൽ 25000 പേർ പ​െങ്കടുക്കും

text_fields
bookmark_border
കൊല്ലം: സി.പി.െഎ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഏപ്രില്‍ 29ന് കൊല്ലത്ത് നടക്കുന്ന ചുവപ്പ് വളൻറിയര്‍ മാര്‍ച്ചിൽ ജില്ലയില്‍നിന്ന് 25000 പേര്‍ പങ്കെടുക്കുമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു. വളൻറിയർമാരെ പരിശീലിപ്പിക്കാൻ ജില്ലയില്‍ 17 മണ്ഡലങ്ങളിലും ക്യാമ്പ് നടന്നുവരുന്നു. പരിപാടി വിജയിപ്പിക്കാന്‍ എം.എൻ സ്മാരകത്തില്‍ ചേർന്ന എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, മഹിളസംഘം ജില്ല കമ്മിറ്റികളുടെ സംയുക്തയോഗം തീരുമാനിച്ചു. യോഗത്തില്‍ മഹിളസംഘം ജില്ല സെക്രട്ടറി വിജയമ്മലാലി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശിവശങ്കരന്‍നായർ, ആര്‍. രാജേന്ദ്രൻ, ആര്‍. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story