Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരു കിലോ കഞ്ചാവുമായി...

ഒരു കിലോ കഞ്ചാവുമായി യുവാവും സഹായിയും പിടിയില്‍

text_fields
bookmark_border
കൊട്ടാരക്കര: വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപന നടത്തിവന്ന മുൻ മോഷണക്കേസ് പ്രതിയെയും സഹായിയെയും ഒരു കിലോ കഞ്ചാവുമായി കൊട്ടാരക്കര പൊലീസ് പിടികൂടി. കൊട്ടാരക്കര കാടാംകുളം പ്രസന്ന മന്ദിരത്തില്‍ മിന്നല്‍ സോനു എന്ന ഋഷഭ് പി. നായര്‍ (22), സഹായി നെല്ലിക്കുന്നം കടലാവിളയില്‍ ജ്യോതിസില്‍ സാല്‍വിന്‍ (23) എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര റൂറല്‍ ജില്ല പൊലീസ് മേധാവി ബി. അശോക​െൻറ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും കൊട്ടാരക്കര പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ കൊട്ടാരക്കര ചന്തമുക്കിന് സമീപത്തുനിന്നാണ് പ്രതികൾ പൊലീസി​െൻറ വലയിലായത്. പെരുങ്കുളം സ്വദേശി ബിജുവില്‍നിന്ന് കഞ്ചാവ് വാങ്ങി ബൈക്കിൽ വരുമ്പോൾ പൊലീസ് മൽപിടിത്തത്തിലൂടെ പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആവശ്യക്കാരായ വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് ചെറുപൊതികളായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. കൊട്ടാരക്കര എസ്.ജി കോളജ്, ഐ.എച്ച്.ആർ.ഡി കോളജ്, ഓടനാവട്ടം, നെടുവത്തൂർ, പൂയപ്പള്ളി, നെടുമൺകാവ്, പെരുമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി കഞ്ചാവ് ചെറുപൊതികളിലാക്കി ആയിരുന്നു വിൽപന. മുഖ്യപ്രതിയായ ഋഷഭ് മാല മോഷണം, വളർത്തു നായ് മോഷണം, സ്ത്രീകളെ ഉപദ്രവിക്കൽ, വാഹന മോഷണം എന്നീ കേസുകളിൽ പ്രതിയാണ്. കുണ്ടറ നല്ലിലയിൽ സന്ധ്യക്ക് നടന്നുപോയ സ്ത്രീയുടെ മാല പൊട്ടിച്ച കേസിലും മാരമൺ കൺവെൻഷൻ കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോയ വനിതാ പൊലീസുകാരെ ശാസ്താംകോട്ടയിൽ ബൈക്കിൽ അമിത വേഗത്തിലെത്തി തള്ളിയിട്ട് ബാഗ് പിടിച്ചുപറിച്ച് കടന്നതും ഋഷഭി​െൻറ നേതൃത്വത്തിണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വിൽപനക്ക് പോകുമ്പോൾ പൊലീസിൽനിന്ന് രക്ഷപ്പെടാൻ ബൈക്കിൽ വില കൂടിയ വളർത്തുനായെയും ഒപ്പം കൂട്ടിയിരുന്നു. നായെ മോഷ്ടിച്ച കേസും ഇയാൾക്കെതിരെയുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കൊട്ടാരക്കര റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോക​െൻറ നിർദേശപ്രകാരം കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബ്, കൊട്ടാരക്കര സി.ഐ ഒ.എ. സുനില്‍, എസ്.ഐമാരായ കെ.എസ്. മനോജ്, അരുൺ, ഷാഡോ ടീം എസ്.ഐ എസ്. ബിനോജ്, ഗ്രേഡ് എസ്.ഐ കെ. ശിവശങ്കരപ്പിള്ള, എ.എസ്.ഐമാരായ എ.സി. ഷാജഹാൻ, ബി. അജയകുമാര്‍, എസ്.സി.പി.ഒമാരായ ആഷിര്‍ കോഹൂര്‍, കെ.കെ. രാധാകൃഷ്ണപിള്ള, സി.എസ്. ബിനു, എ.എസ്.ഐ അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story