Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാടി​െൻറ മകനെ...

കാടി​െൻറ മകനെ തല്ലിക്കൊന്ന നാട്ടുപ്രമാണിമാർക്കെതിരെ കുറത്തിയായി ഉറഞ്ഞുതുള്ളി പ്രശോഭ്​

text_fields
bookmark_border
കൊല്ലം: നിങ്ങളെ​െൻറ കറുത്ത മക്കളെ ചുട്ടുകൊന്നില്ലേ എന്ന ചോദ്യവുമായി കാടി​െൻറ മകനെ തല്ലിക്കൊന്ന നാട്ടുപ്രമാണിമാർക്കെതിരെ വിരൽചൂണ്ടി മലഞ്ചൂരൽമടയിൽ നിന്നിറങ്ങിവന്ന കടമ്മനിട്ടയുടെ കുറത്തി ഉറഞ്ഞുതുള്ളി. കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിൽ പ്രമുഖ കഥകളി കലാകാരൻ കലാമണ്ഡലം പ്രശോഭാണ് കടമ്മനിട്ടയുടെ കുറത്തിയായി അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രതിഷേധമുയർത്തിയത്. ലൈബ്രറി അങ്കണത്തിലെ ആൽമരച്ചുവട്ടിൽനിന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ കുറത്തി ചോദിച്ചപ്പോൾ കാഴ്ചക്കാരുടെ ഉള്ളിലുമുയർന്നു മധുവി​െൻറ കൊലയോടുള്ള പ്രതിഷേധം. തപസ്യ കലാ സാംസ്കാരിക വേദിയുടെ വാർഷികോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കോഴിക്കോട് സ്വദേശിയായ പ്രശോഭ്. മനുഷ്യാവകാശ ലംഘനങ്ങൾക്കും ആൾക്കൂട്ട വിചാരണകൾക്കുമെതിരെ ശബ്ദമുയർത്തുന്ന സാംസ്കാരിക നായകർ മധുവി​െൻറ ദാരുണ കൊലപാതകത്തിൽ പ്രതികരിക്കാത്തതിലുള്ള പ്രതിഷേധം കൂടിയായിരുന്നു പ്രശോഭി​െൻറ കുറത്തിയായുള്ള ഉറഞ്ഞുതുള്ളൽ. മുഖത്ത് അൽപം കരി തേച്ച്, കള്ളി മുണ്ടുടുത്ത്, തോർത്ത് കൊണ്ട് മാറ് മറച്ചാണ് പ്രശോഭ് പെട്ടെന്ന് കുറത്തിയായത്. വാർഷികോത്സവത്തി​െൻറ ഭാഗമായുള്ള കവിയരങ്ങിൽ പങ്കെടുക്കാനെത്തിയ കവികളും ഏറ്റുചൊല്ലി മധുവിനൊപ്പം ചേർന്നു. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ചോദിച്ച് ഇരുകൈകളിലും ആളിക്കത്തുന്ന പന്തവുമായി കുറത്തി പെട്ടെന്ന് ഇരുട്ടിലേക്ക് മറഞ്ഞു. തപസ്യ വാർഷികോത്സവത്തി​െൻറ ഭാഗമായി നടന്ന സാഹിത്യസ്മൃതി സന്ധ്യ എഴുത്തുകാരൻ പ്രഭാകരൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. കാക്കനാടൻ, അഴകത്ത് പത്മനാഭക്കുറുപ്പ് , കെ.സി. കേശവപിള്ള, വൈക്കം ചന്ദ്രശേഖരൻ നായർ എന്നിവരെ പരിപാടിയിൽ അനുസ്മരിച്ചു. കൃഷ്ണകുമാർ ശൂരനാട്, കല്ലട ഷണ്മുഖൻ, എ.ജി. പ്രേംചന്ദ്, മണി കെ. ചെന്താപ്പൂര് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story