Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമാധാനം...

സമാധാനം ആഗ്രഹിക്കുന്നത് ബലഹീനതയായി കാണരുത് ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
സമാധാനം ആഗ്രഹിക്കുന്നത് ബലഹീനതയായി കാണരുത് -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: സംസ്ഥാനത്ത് സമാധാനമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അതിനെ പാർട്ടിയുടെ ബലഹീനതയായി സർക്കാറും സി.പി.എമ്മും കണക്കാക്കരുതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബി‍​െൻറ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഡീൻ കുര്യാക്കോസും സെക്രട്ടറി സി.ആർ. മഹേഷും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരവേദി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അക്രമരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. എതിർക്കുന്നവരെ ഏത് മാർഗവുമുപയോഗിച്ച് കൊന്നുതള്ളുന്നതാണ് സി.പി.എം ശൈലി. ഇതിനെ എന്ത് വിലകൊടുത്തും ചെറുക്കും. ശുഹൈബിേൻറത് രഷേ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞ സാഹചര്യത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണം. ആദ്യഘട്ടത്തിൽ ഏത് അന്വേഷണത്തിനും ഒരുക്കമാണെന്ന് പറഞ്ഞ സർക്കാർ പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ നിശബ്ദത പാലിക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടാകുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അട്ടപ്പാടിയിൽ ആദിവാസി യുവാവ് കൊല്ലപ്പെടാനിടയായ സാഹചര്യം കേരളത്തിൽ ഒരിക്കലുണ്ടാകാൻ പാടില്ലാത്തതായിരുന്നു. കുറ്റക്കാരെ ഉടൻ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പൊലീസ് ആരെയോ ഭയക്കുന്നുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story