Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവജാതശിശു മരണനിരക്ക്...

നവജാതശിശു മരണനിരക്ക് തടയൽ; യുനിസെഫ് കാമ്പയിന് തുടക്കമായി

text_fields
bookmark_border
തിരുവനന്തപുരം: ഒന്നാംമാസത്തിലുള്ള കുഞ്ഞുങ്ങളുടെ മരണം തടയുക എന്ന ലക്ഷ്യത്തോടെ, യുനിസെഫി​െൻറ 'എല്ലാ കുട്ടികളും ജീവിക്കണം' എന്ന ആഗോള കാമ്പയിന് തുടക്കമായി. ആഗോളതലത്തിൽ പ്രതിവർഷം 26 ലക്ഷം കുട്ടികൾ ജനിച്ച് ഒരുമാസം തികയുംമുമ്പ് മരിക്കുന്നതായി യുനിസെഫ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 26 ലക്ഷം കുട്ടികളാണ് ചാപിള്ളകളായി മാറുന്നത്. പ്രസവസമയത്തെ സങ്കീർണതകൾ, ജന്മനാ ഉള്ള തകരാറുകൾ, അണുബാധ എന്നിവമൂലമാണ് 90 ശതമാനം നവജാതശിശുക്കളും മരിക്കുന്നത്. 1000 കുട്ടികൾ ജനിക്കുമ്പോൾ 0.9 പേർ മരിക്കുന്ന ജപ്പാനാണ് കുഞ്ഞുങ്ങൾക്ക് ജനനത്തിന് ഏറ്റവും സുരക്ഷിതമായ രാജ്യം. ഐസ്ലാൻഡ്, സിംഗപ്പൂർ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. നവജാതശിശുമരണ നിരക്ക് 46 ആയ പാകിസ്താനാണ് ജനനം ഏറ്റവും അപകടകരമായ രാജ്യം. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് -42, അഫ്ഗാനിസ്ഥാൻ -40, സോമാലിയ- 39 എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇതുസംബന്ധിച്ചുള്ള 184 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 31ാം സ്ഥാനത്താണ്. 1000 കുട്ടികൾ ജനിക്കുമ്പോൾ ആറ് പേർ മരിക്കുന്നു എന്നതാണ്കേരളത്തിലെ നവജാത ശിശുമരണ നിരക്ക്. ജനിച്ച് ആദ്യമണിക്കൂറിൽ തന്നെ കുഞ്ഞിന് മുലപ്പാൽ നൽകുക, ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുക, പ്രസവസമയത്തെ ചികിത്സ പരിചരണം മെച്ചപ്പെടുത്തുക എന്നിവയിലൂടെ കേരളത്തിലെ നവജാത ശിശുമരണങ്ങൾ ഇനിയും കുറയ്ക്കാനാകുമെന്ന് യുനിസെഫ് കേരള-തമിഴ്നാട് വിഭാഗം മേധാവി ജോബ് സഖറിയ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story