Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുറ്റം തൂക്കുന്നതിനിടെ ...

മുറ്റം തൂക്കുന്നതിനിടെ വീട്ടമ്മയെ പേപ്പട്ടി കടിച്ചു

text_fields
bookmark_border
മലയിൻകീഴ്: മുറ്റം തൂക്കുന്നതിനിടെ യുവതിയെ പേപ്പട്ടി കടിച്ചു. ഗുരുതര പരിക്കേറ്റ വിളവൂർക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം മലയം ശാന്തിഭവനിൽ സൗമ്യയെ (30) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കൈയിലും കാലുമുൾപ്പെടെ എട്ട് കടിയേറ്റു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. സമീപത്തെ വീടുകളിലെ നിരവധി വളർത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ വിളവൂർക്കൽ വെറ്ററിനറി ഡോക്ടർ പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച വീട്ടിനുള്ളിൽ കയറി നാല് വയസ്സുകാരനെ പേപ്പട്ടി കടിച്ചിരുന്നു. വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ വാർഡിൽ വെള്ളിയാഴ്ച രണ്ടാംഘട്ട നായ് വന്ധ്യംകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story