Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധം ഫലം കണ്ടു;...

പ്രതിഷേധം ഫലം കണ്ടു; മുക്കട ജങ്ഷനിൽ ഡിവൈഡറും ഹൈമാസ്​റ്റ്​ ലൈറ്റും സ്ഥാപിക്കും

text_fields
bookmark_border
പാരിപ്പള്ളി: ദേശീയപാതയിൽ നിരന്തരം അപകടങ്ങളുണ്ടാകുന്ന പാരിപ്പള്ളി മുക്കട ജങ്ഷനിൽ ഡിവൈഡറും ഹൈമാസ്റ്റ് ലൈറ്റും ട്രാഫിക് ലൈറ്റും സ്ഥാപിക്കാൻ അടിയന്തര തീരുമാനം. രണ്ടുദിവസം മുമ്പ് ഇവിടെയുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചതിനെത്തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം. പാരിപ്പള്ളി എഴിപ്പുറം സോപാനത്തിൽ അജയൻ (41) വീട്ടിലേക്ക് പോകുംവഴി റോഡ് മുറിച്ചുകടക്കവെ സൂപ്പർഫാസ്റ്റിടിച്ചാണ് മരിച്ചത്. മുക്കട ജങ്ഷനിൽ അപകടസാഹചര്യമൊഴിവാക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന നിരന്തര ആവശ്യം അംഗീകരിക്കാൻ അധികൃതർ കൂട്ടാക്കാത്തതിനെതിരെ മൃതദേഹവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, പാരിപ്പള്ളി എസ്.ഐ രാജേഷ് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കണമെന്ന കാര്യത്തിൽ ഉറച്ചുനിന്നു. തുടർന്ന് ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുന്ദരേശൻ, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശ്, പാരിപ്പള്ളി വിനോദ് എന്നിവരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുക്കട ജങ്ഷനിലെ അപകടസാധ്യത ഇല്ലാതാക്കാൻ ഡിവൈഡറും ട്രാഫിക് ലൈറ്റും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കാൻ അടിയന്തര തീരുമാനമെടുത്തതിനെത്തുടർന്നാണ് ജനം പിരിഞ്ഞുപോകാൻ തയാറായത്. ഇതിനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പുനൽകി. ശാസ്ത്രദിന ക്വിസ് മത്സരം ഓച്ചിറ: കേരള ശാസ്ത്ര -സാങ്കേതിക -പരിസ്ഥിതി കൗണ്‍സിലി​െൻറ ആഭിമുഖ്യത്തില്‍ ദേശീയ ശാസ്ത്ര ദിനാചരണത്തി​െൻറ ഭാഗമായി 24-ന് രാവിലെ 10ന് ഓച്ചിറ ഗവ. ഐ.ടി.ഐയില്‍ ഹയര്‍സെക്കൻഡറി, ഐ.ടി.ഐ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിഷയങ്ങളെ അധികരിച്ച് ക്വിസ് മത്സരം, സ്‌പോട്ട് പെയിൻറിങ് മത്സരം എന്നിവ നടത്തും. വിജയികള്‍ക്ക് കോഴിക്കോട് ജവഹര്‍ലാല്‍ നെഹ്‌റു പ്ലാനറ്റേറിയം സന്ദര്‍ശിക്കാനുള്ള അവസരവും സമ്മാനങ്ങളും നല്‍കും. താൽപര്യമുള്ളവര്‍ സ്‌കൂള്‍ ഐഡൻറിറ്റി കാര്‍ഡ് സഹിതം ഓച്ചിറ ഗവ. ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ പി.എസ്. സാജു അറിയിച്ചു. ഫോണ്‍: 0476 20691222, 9497361122.
Show Full Article
TAGS:LOCAL NEWS 
Next Story