Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ലാസ് ലൈബ്രറി

ക്ലാസ് ലൈബ്രറി സമർപ്പണം

text_fields
bookmark_border
ചവറ: കേരള ശാസ്ത്രസാഹിത്യ പരിഷത്തി​െൻറ നേതൃത്വത്തിൽ നടന്നു. ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിലാണ് രണ്ട് ക്ലാസുകളിൽ ലൈബ്രറി സൗകര്യം പരിഷത്ത് ഒരുക്കിയത്. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എസ്. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അനിൽ പുത്തേഴം, എസ്.എം.സി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ, പ്രഥമാധ്യാപകൻ ശശാങ്കദൻ, ചവറ ബി.പി.ഒ ടി. ബിജു, പരിഷത്ത് ചവറ മേഖല പ്രസിഡൻറ് സി. ശശിധരൻ, സെക്രട്ടറി എസ്. രാധാകൃഷ്ണൻ, കൺവീനർ അഭിലാഷ് ചന്ദ്രൻ, ജില്ല കമ്മിറ്റിയംഗം രജനി ദേവദാസ് എന്നിവർ സംസാരിച്ചു. സതീനാഥ്, തോട്ടപ്പുറത്ത് ഗോപകുമാർ, അനിൽകുമാർ എന്നിവരുടെ സ്മരണാർഥം കുടുംബാംഗങ്ങളാണ് ക്ലാസ് റൂം ലൈബ്രറി സ്കൂളിനായി സമർപ്പിച്ചത്. സ്വലാത്ത് വാര്‍ഷികം അഞ്ചാലുംമൂട്: തൃക്കരുവ ജമാഅത്ത് നടുവിലച്ചേരി താജുല്‍ ഇഅ്ത്തിസാം മസ്ജിദി​െൻറ നേതൃത്വത്തില്‍ സ്വലാത്ത് വാര്‍ഷികം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രദേശത്തെ നിര്‍ധനരായ രണ്ടു പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായവും കാരുണ്യ സ്പര്‍ശം ചികിത്സാ സഹായവും സ്വലാത്ത് വാര്‍ഷികത്തി​െൻറ ഭാഗമായി നടക്കും. ശനിയാഴ്ച വൈകീട്ട് ഏഴിന് ചേരുന്ന ദീനി വിജ്ഞാന സദസ്സില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍-ബുഖാരി പ്രഭാഷണം നടത്തും. അസനാര് കുട്ടി അധ്യക്ഷത വഹിക്കും. 25ന് വൈകീട്ട് ഏഴിന് സ്വലാത്ത് മജ്ലിസും ദുആ സമ്മേളനവും വിവാഹ ധനസഹായ വിതരണവും കോഴിക്കോട് തുറാബ് തങ്ങള്‍ അസഖാഫ് നിര്‍വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡൻറ് അബ്ദുല്‍മജീദ് കുന്നുംപുറം, ഇമാം അബ്ദുല്‍ ജലീല്‍ ഫാളിലി, മുഹമ്മദ് ഷെഫിഖ്, ഷംനാദ് എന്നിവര്‍ സംബന്ധിച്ചു. കരാറുകാരൻ ൈകയൊഴിയുന്നു; കോവിൽതോട്ടം പാലം നിർമാണം പ്രതിസന്ധിയിൽ ചവറ: നാട്ടുകാരുടെ ചിരകാലാഭിലാഷമായ ചവറ കോവിൽതോട്ടം പാലം നിർമാണം പ്രതിസന്ധിയിൽ. നിർമാണം ആരംഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകാത്തത് കാരണം കരാറുകാരൻ നിർമാണം ആരംഭിക്കാതെ ൈകയൊഴിയാൻ ഒരുങ്ങുകയാണ്. മൂന്ന് കോടി 17 ലക്ഷം രൂപയാണ് പാലത്തി​െൻറ നിർമാണത്തിന് വകയിരുത്തിയത്. ടി.എസ് കനാലിന് കുറുകെ വാഹനങ്ങൾ കടന്നുചെല്ലുന്ന വിധമുള്ള പാലം നിർമിക്കുന്നതിനാണ് കരാർ നൽകിയത്. എസ്റ്റിമേറ്റ് നടപടികളും ടെൻഡർ നടപടികളും പൂർത്തിയായെങ്കിലും നിർമാണ ജോലികൾ ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഹാർബർ എൻജിനീയറിങ് വിഭാഗമാണ് നിർമാണ മേൽനോട്ടം വഹിക്കുന്നത്. നിലവിൽ പടികളുള്ള പാലത്തിൽ കാൽനട യാത്രക്ക് മാത്രമാണ് സൗകര്യം. തൂണുകൾ ദ്രവിച്ചും കൈവരികൾ ഇളകിയും തകർച്ചാവസ്ഥയിലായ പാലം പൊളിച്ച് പുതിയ പാലം വേണമെന്ന വർഷങ്ങളുടെ മുറവിളിക്കൊടുവിലാണ് തുക അനുവദിച്ചത്. പാലത്തി​െൻറ പടിഞ്ഞാറേ കരയിൽ പ്രവർത്തിക്കുന്ന കോവിൽതോട്ടം പള്ളി വക സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റിയാൽ മാത്രമേ നിർമാണ ജോലികൾ ആരംഭിക്കാൻ കഴിയൂ. എന്നാൽ, നടപടികൾ വേഗത്തിലല്ലെന്ന് കരാറുകാരൻ പറയുന്നു. കെ.എം.എം.എല്ലി​െൻറ മൈനിങ് മേഖലയാണ് ഈ പ്രദേശം. കെട്ടിടം പൊളിക്കുന്നതിനൊപ്പം ഇവിടത്തെ മണ്ണ് ഖനനം ചെയ്യാനിരിക്കുകയാണ് കമ്പനി. എന്നാൽ, ഖനനത്തിന് ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പാലം നിർമാണം നീളാൻ കാരണമെന്നാണ് അറിയാൻ കഴിഞ്ഞത്. പള്ളി വക ഭൂമി ഖനനത്തിന് നൽകണമെങ്കിൽ അർഹമായ നഷ്ടപരിഹാരം കമ്പനി നൽകണം. പലതവണ ഇക്കാര്യത്തിൽ ചർച്ച നടന്നെങ്കിലും തീരുമാനമുണ്ടായിട്ടില്ല. നിലവിലെ പാലം കടന്ന് പടിഞ്ഞാറുള്ള ദേവാലയത്തിലേക്ക് നൂറുകണക്കിന് വിശ്വാസികളാണ് എത്തുന്നത്. പാലം നിർമാണം അനന്തമായി നീളുന്നതിൽ നാട്ടുകാർക്കും അമർഷമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story