Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദിവാസി യുവാവ് ...

ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധമിരമ്പി

text_fields
bookmark_border
തിരുവനന്തപുരം: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ഒരുസംഘം മർദിച്ച് കൊലപ്പെടുത്തിയതിനെതിരെ തലസ്ഥാനത്തും പ്രതിഷേധമിരമ്പി. സെക്രേട്ടറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചുകളിലും യോഗങ്ങളിലും സാമൂഹിക -സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിലേക്ക് നടന്ന പ്രതിഷേധമാർച്ച് ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി ഉദ്ഘാടനം ചെയ്തു. വടക്കേ ഇന്ത്യയിലെ വംശീയവെറി കേരളത്തിലും കൊണ്ടുവരാനുള്ള ബോധപൂർവമായ ചിലരുടെ ശ്രമമാണ് മധുവി‍​െൻറ കൊലപാതകത്തിന് പിന്നിലെന്നും ഇത്തരക്കാരെ തുറുങ്കിലടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെന്ന മർദിച്ചവരുടെ പേരുസഹിതം പൊലീസിനോട് പറഞ്ഞിട്ടാണ് മധു മരണത്തിന് കീഴടങ്ങിയത്. എന്നാൽ, സംഭവം നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പിണറായി വിജയ‍​െൻറ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് ആരെയോ ഭയപ്പെടുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അൻസാരി പറഞ്ഞു. ജില്ല സെക്രട്ടറി ഷറഫുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എം. ഖുത്തുബ്, വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ നായർ, ജില്ല കമ്മിറ്റി അംഗം ബിലാൽ വള്ളക്കടവ്, ഫ്രെട്ടേണിറ്റി മൂവ്മ​െൻറ് സംസ്ഥാന അസി. സെക്രട്ടറി സാബിർ പുലാപറ്റ്, ഷാജി അട്ടക്കുളങ്ങര, ഷബീർ അട്ടക്കുളങ്ങര എന്നിവർ സംസാരിച്ചു. മനുഷ്യനെ മനുഷ്യനായി കാണുക, വിശക്കുന്നവന് അന്നം കൊടുക്കുക, നിയമം കൈയിലെടുക്കാൻ ആർക്കാണ് അവകാശം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജ്വാല ഫൗണ്ടേഷ‍​െൻറ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച സെക്രട്ടറിയേറ്റ് മാർച്ച് സാമൂഹ്യപ്രവർത്തക അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു. വിശപ്പുരഹിത കേരളമെന്ന മുദ്രാവാക്യവുമായി ഭരണത്തിലെത്തിയ സർക്കാറി​െൻറ ഇരയാണ് മധുവെന്ന് അശ്വതി പറഞ്ഞു. സർക്കാർ കൊട്ടിഗ്ഘോഷിക്കുന്ന ലൈഫ് പദ്ധതിയിൽ തെരുവിൽ ജീവിക്കുന്ന ഒരു മനുഷ്യനെപ്പോലും ഉൾപ്പെടുത്തിയിട്ടില്ല. ആദിവാസികൾക്കായി കാലാകാലങ്ങളിൽ ബജറ്റിൽ മാറ്റിവെക്കുന്ന ഫണ്ട് വാക്കുകളിൽ മാത്രമാണെന്നും അശ്വതി പറഞ്ഞു. രജിത് രവീന്ദ്രൻ, എൻ.പി. മുരളീകൃഷ്ണൻ, മിത്ര, ജയകുമാർ എന്നിവർ സംസാരിച്ചു. സമൂഹമാധ്യമങ്ങളുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പ്ലാച്ചിമട സമരനേതാവ് ആർ. അജയൻ ഉദ്ഘാടനം ചെയ്തു. വിശപ്പിനെ കൊന്നുതീർക്കുന്നതിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. സജു കൊച്ചേരി, പി.പി. സത്യൻ, ടി. പീറ്റർ, അജിത്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story