Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധനുവച്ചപുരത്ത്...

ധനുവച്ചപുരത്ത് എസ്.എഫ്.ഐ^എ.ബി.വി.പി സംഘർഷം ഒരുവിദ്യാർഥിക്ക് പരിക്ക് * പൊലീസ് ലാത്തിവീശി *ഇന്ന് ധനുവച്ചപുരത്ത് ഹർത്താൽ

text_fields
bookmark_border
ധനുവച്ചപുരത്ത് എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം ഒരുവിദ്യാർഥിക്ക് പരിക്ക് * പൊലീസ് ലാത്തിവീശി *ഇന്ന് ധനുവച്ചപുരത്ത് ഹർത്താൽ പാറശ്ശാല: ധനുവച്ചപുരത്ത് എസ്.എഫ്.ഐ-എ.ബി.വി.പി വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. ഒരുവിദ്യാർഥിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രേണ്ടാടെയാണ് സംഭവം. കല്ലേറ് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. എൻ.എസ്.എസ് സ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥിയായ തൃപ്പലൂർ ആദിത്യ ഭവനിൽ ആദിത്യൻ സ്കൂളിൽ നിന്ന് ഇറങ്ങി സമീപത്തെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെത്തിയപ്പോൾ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ഉജ്ജൽ ചക്രവർത്തി, ആരോമൽ, അക്ഷയകുമാർ എന്നിവർ ചേർന്ന് മർദിച്ചു. പരിക്കേറ്റ ആദിത്യനെ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഉടൻ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ അയച്ചു. എന്നാൽ അൽപ സമയത്തിനകം ആദിത്യനെയും കയറ്റി ഒരു ആംബുലൻസിലും മറ്റുമായി അമ്പതോളം എ.ബി.വി.പി-ബി.ജെ.പി പ്രവർത്തകർ സ്കൂളിന് മുന്നിലെത്തി. സ്കൂൾ വിദ്യാർഥികളും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് പരസ്പരം കല്ലേറ് ശക്തമായി. ഇതോടെ സംഘർഷവസ്ഥ കൂടുതലായപ്പോൾ പൊലീസ് ലാത്തി വീശി. എന്നാൽ പൊലീസും ബി.ജെ.പി പ്രവർത്തകരും ചേർന്ന് എസ്.എഫ്.ഐക്കാരെ മർദിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ വിദ്യാർഥികൾ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ധനുവച്ചപുരത്ത് ഹർത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story