Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർ കത്തി വ്യാപാരി...

കാർ കത്തി വ്യാപാരി മരിച്ച സംഭവം

text_fields
bookmark_border
കഴക്കൂട്ടം: വെള്ളാണിക്കൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ വ്യാപാരി കാർ കത്തി മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ് ഏറക്കുറെ സ്ഥിരീകരിച്ചു. വ്യാഴാഴ്ച 8.30ഒാടെയാണ് സംഭവം പുറത്തറിയുന്നത്. വൈകീട്ട് കടയടച്ചിറങ്ങിയ ഷിബു സമീപത്തുള്ള സുഹൃത്തി​െൻറ കടയിൽനിന്ന് രണ്ട് കന്നാസുകൾ വാങ്ങിയിരുന്നു. ഇൗ കന്നാസുകളിലാകാം പെട്രോൾ വാങ്ങിയതെന്ന് പൊലീസ് കരുതുന്നു. കത്തിക്കരിഞ്ഞ കാറിനുള്ളിൽനിന്ന് ബിസിനസ് സംബന്ധമായ രേഖകളും ബാങ്ക് പാസ്ബുക്കുകളും പണമിടപാട് രേഖകളും ഭാഗികമായി നശിച്ചരീതിയിൽ കണ്ടെത്തി. ഏകദേശം 25 ലക്ഷം രൂപ കടം ഉള്ളതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. റബർ കടയിൽ നടത്തിയ പരിശോധനയിൽ പണം നൽകാനുള്ളവരുടേതെന്ന് കരുതുന്ന പേരുകളും തുകയും അടങ്ങിയ രേഖ ലഭിച്ചിട്ടുണ്ട്. റബറി​െൻറ വിലയിടിവിനെ തുടർന്നുണ്ടായ കടബാധ്യതയാണെന്നാണ് നിഗമനം. വ്യാഴാഴ്ച 6.45ഒാടെ വെള്ളാണിക്കലിൽ ഷിബു എത്തിയതായി സമീപത്തെ ക്രഷർ യൂനിറ്റി​െൻറ കാമറയിൽ പതിഞ്ഞിട്ടുണ്ട്. വൈകീട്ട് കടയടച്ച് പോത്തൻകോെട്ട ഒരു ബേക്കറിയിൽ എത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സന്ധ്യക്ക് മുമ്പ് പതിവായി വീട്ടിലെത്താറുള്ള ഷിബു നേരം കഴിഞ്ഞിട്ടും എത്താത്തതിനാൽ ഭാര്യ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, വിവരം ലഭിക്കാത്തതിനാൽ ഷിബുവി​െൻറ സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു. ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ സൈബർ സെല്ലി​െൻറ സഹായം തേടിയിട്ടുണ്ട്. കാറിനുള്ളിൽനിന്ന് ഭാഗികമായി നശിച്ചരീതിയിൽ കണ്ടെത്തിയ രേഖകളിൽനിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി കുളത്തൂപ്പുഴയിലേക്ക് കൊണ്ടുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story