Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശബ്​ദമലിനീകരണത്തിന്​...

ശബ്​ദമലിനീകരണത്തിന്​ കേസെടുത്തു

text_fields
bookmark_border
തിരുവനന്തപുരം: അനുവദനീയമായ തോതിലും കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ചവർക്കെതിരെ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വഞ്ചിയൂർ സ്റ്റേഷൻ പരിധിയിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രം, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ ഗൗരീശപട്ടം ക്ഷേത്രം, മ്യൂസിയം സ്റ്റേഷൻ പരിധിയിലെ ജവഹർ നഗർ ബാലസുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട് അനിയന്ത്രിതമായ തോതിൽ ശബ്ദമലിനീകരണം നടത്തിയതിനാണ് കേസെടുത്തത്. ഇൗ ക്ഷേത്രങ്ങളിലെ ഭാരവാഹികൾക്കെതിരെയും ഉത്സവ കമ്മിറ്റി അംഗങ്ങൾക്കെതിരെയും മൈക്ക് ഒാപറേറ്റർമാർക്കെതിരെയുമാണ് കേസ്. കലക്ടറുടെ ശബ്ദമലിനീകരണ സ്ക്വാഡിലെ അംഗങ്ങൾ ശബ്ദമലിനീകരണം പരിശോധിച്ച് നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണിത്. നഗരത്തിലെ വിവിധ ഉത്സവങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും അനുവദനീയമായ തോതിൽ കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതു കണ്ടാൽ കേസ് രജിസ്റ്റർ ചെയ്ത് മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും കണ്ടുകെട്ടുമെന്ന് സിറ്റി പൊലീസ് കമിഷണർ പി. പ്രകാശ് അറിയിച്ചു. രാത്രി 10 മണി മുതൽ രാവിലെ ആറ് വരെയുള്ള ഉച്ചഭാഷിണി ഉപയോഗവും കർശനമായി നിരോധിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story