Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാച്ചല്ലൂരിൽ...

പാച്ചല്ലൂരിൽ ക്ഷേത്രോത്സവ ഘോഷയാത്രക്കിടെ ആക്രമണം: ഒമ്പതുപേർ പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: പാച്ചല്ലൂരിൽ ക്ഷേത്രോത്സവ ഘോഷയാത്രക്കിടെ നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. ഒരാളെ പിടികൂടിയത് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ വിമാനത്താവളത്തിൽനിന്ന്. പാച്ചല്ലൂർ ചുടുകാട് മുടിപ്പുരയിൽ ബുധനാഴ്ച കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഘോഷയാത്രക്കിടെ അക്രമം നടത്തിയ ഒമ്പത് പേരെയാണ് സിറ്റി പൊലീസ് പിടികൂടിയത്. പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിന് പിറകിൽ ടി.സി -68/-1688 (7)ൽ അനൂപ് (23), പാച്ചല്ലൂർ തോപ്പടിമൂലയിൽ പുലക്കുടിവാരം വീട്ടിൽ വിഷ്ണു (24), പുത്തൻപള്ളി പുത്തൻതെരുവ് തറയിൽ വീട്ടിൽ അഫ്സൽ (23), പാച്ചല്ലൂർ കളത്തിൻകര വീട്ടിൽ സജിലാൽ (29), പാച്ചല്ലൂർ ചന്തക്ക് സമീപം ജയാലയം വീട്ടിൽ രാജേഷ്കുമാർ (28), വിഴിഞ്ഞം വയ്ക്കോൽകുളത്തിന് സമീപം മേക്കെകല്ലുവിള വീട്ടിൽ ശിവപ്രസാദ് (23), പാച്ചല്ലൂർ തോപ്പടി മൂലയിൽ ആൽത്തറക്ക് സമീപം വിനോദ് (31), പാച്ചല്ലൂർ എൽ.പി.എസിന് സമീപം കണ്ണറ്റുവീട്ടിൽ തൻസീർ(19), പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിന് സമീപം കുംഭ ഭരണി വീട്ടിൽ വിനീഷ് (19) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് ഇരുപതോളം വരുന്ന സംഘം ഘോഷയാത്രക്കിടെ കയറി അക്രമം നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തി എസ്.ഐ ശിവകുമാറുൾപ്പെടെയുള്ള പൊലീസുകാരെ സംഘം ആക്രമിച്ചു. തുടർന്ന്, നാട്ടുകാർക്ക് നേരെ തിരിഞ്ഞ സംഘം കവർച്ച നടത്തിയതായും പൊലീസ് പറയുന്നു. ഇതിൽ അനൂപിനെയാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ വിമാനത്താവളത്തിൽനിന്ന് ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ പിടികൂടിയത്. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story