Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുതലാളിത്ത നിലപാടിൽ...

മുതലാളിത്ത നിലപാടിൽ കേരളം കേന്ദ്രത്തിനും മുന്നിൽ ^ആർ. ചന്ദ്രശേഖരൻ

text_fields
bookmark_border
മുതലാളിത്ത നിലപാടിൽ കേരളം കേന്ദ്രത്തിനും മുന്നിൽ -ആർ. ചന്ദ്രശേഖരൻ തിരുവനന്തപുരം: മുതലാളിത്ത നിലപാടുകൾ കൈകൊള്ളുന്ന കാര്യത്തിൽ കേന്ദ്രത്തെ വെല്ലുന്ന സമീപനമാണ് കേരളം കൈക്കൊള്ളുന്നതെന്നും തൊഴിലാളിപക്ഷ നിലപാടിൽനിന്ന് കേരള സർക്കാർ പിന്നോട്ട് പോയാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. വിലക്കയറ്റത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ െഎ.എൻ.ടി.യു.സി ജില്ലയിലെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ സമരത്തി​െൻറ ഭാഗമായ കഴക്കൂട്ടത്തെ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷതവഹിച്ചു. െഎ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി പാലോട് രവി മുഖ്യപ്രഭാഷണം നടത്തി. ഒാൺലൈൻ ക്വിസ് മത്സരം തിരുവനന്തപുരം: ഒന്നു മുതൽ 10 വരെയുള്ള വിദ്യാർഥികൾക്കായി ലേൺ ടു വിൻ എജുക്കേഷനൽ സർവിസസ് ഒാൺലൈൻ പൊതുവിജ്ഞാന ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 5,000 രൂപ സമ്മാനമായി നൽകും. www.easetowin.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 9747119969.
Show Full Article
TAGS:LOCAL NEWS 
Next Story