Top
Begin typing your search above and press return to search.
Madhyamam
    keyboard_arrow_down
    Login
    exit_to_app
    exit_to_app
    Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആര്‍.ടി.സിയിൽ...

    കെ.എസ്.ആര്‍.ടി.സിയിൽ 47.15 ശതമാനം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി

    text_fields
    bookmark_border
    തിരുവനന്തപുരം: സഹകരണബാങ്ക് ശാഖകള്‍ വഴിയുള്ള കെ.എസ്.ആർ.ടി.സി പെന്‍ഷന്‍ വിതരണം 47.15 ശതമാനം പൂര്‍ത്തീകരിച്ചു. 39,050 പെന്‍ഷന്‍കാരില്‍ 28,649 പേര്‍ അക്കൗണ്ട് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഫെബ്രുവരി വരെയുള്ള പെന്‍ഷന്‍ കുടിശ്ശികയാണ് ആദ്യഘട്ടമായി നല്‍കുന്നത്. ഇതിനുവേണ്ട 214.21 കോടി കണ്‍സോര്‍ട്ടിയം ലീഡറായ സംസ്ഥാന സഹകരണ ബാങ്ക് നല്‍കി. ജില്ല സഹകരണ ബാങ്കുകളിലൂടെയാണ് തുക 565 പ്രാഥമിക സഹകരണ ബാങ്കുകള്‍ കൈമാറിയത്. പെന്‍ഷന്‍ അക്കൗണ്ടുകള്‍ തുറക്കുന്ന മുറക്ക് അതേദിവസം തന്നെ ബാക്കിതുകയും കൈമാറാന്‍ കഴിയും. 28നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ണമാകുമെന്നും അധികൃതര്‍ അറിയിച്ചു. ശാഖകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതി ഏറെ ബുദ്ധിമുട്ടിന് ഇടയാക്കുന്നുണ്ട്. സംഘങ്ങൾക്ക് എ.ടി.എമ്മില്ലാത്തതിനാൽ േനരിെട്ടത്തിയാലേ പണമെടുക്കാനാവൂ. ഇൗ സമയത്ത് പുതുതായി അക്കൗണ്ടെടുക്കാെനത്തുന്ന പെൻഷൻകാരുടെ തിരക്ക് കൂടിയാകുേമ്പാൾ സഹകരണസംഘങ്ങൾ പലയിടങ്ങളിലും വീർപ്പുമുട്ടുകയാണ്. പലയിടങ്ങളിലും ജീവനക്കാരുടെ കുറവും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. എന്നാലും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പെന്‍ഷന്‍ വിതരണം 95 ശതമാനം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറയുന്നു. 12,027 പെന്‍ഷന്‍കാരുള്ള തിരുവനന്തപുരം ജില്ലയില്‍ 9106 പേര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് 50 സംഘങ്ങളിലൂടെയാണ് പണം കൈമാറുന്നത്. 23ന് 4916 പേര്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. മറ്റുജില്ലകളിലും പെന്‍ഷന്‍വിതരണ നടപടികള്‍ തടസ്സങ്ങളില്ലാതെ നീങ്ങുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
    Show Full Article
    TAGS:LOCAL NEWS 
    Next Story