Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനടുവൊടിച്ച്...

നടുവൊടിച്ച് പരുത്തുംപാറ സെൻറ് ജോൺസ്​ റോഡ്

text_fields
bookmark_border
വെളിയം: പരുത്തുംപാറ- സ​െൻറ് ജോൺസ് സ്കൂൾ റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കുന്നു. ഒരുകിലോമീറ്ററോളം ദൂരമുള്ള റോഡാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. റോഡി​െൻറ അവസ്ഥ ഇത്തരത്തിലായിട്ട് വർഷം പലത് കഴിഞ്ഞു. 10 വർഷത്തിനുള്ളിൽ ഇവിടെ അറ്റകുറ്റപ്പണിയൊന്നും നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ടാറി​െൻറ കണികപോലും കണ്ടെത്താനാകാത്ത ഇവിടെ വൻ കുഴികളും വലിയ പാറക്കഷണങ്ങളും നിറഞ്ഞു. കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. കാൽനട പോലും ദുസ്സഹമായ നിലയിലാണ്. പരുത്തുംപാറയിലെ സ്വകാര്യ സ്കൂളിലേക്ക് എത്താനുള്ള ഏക മാർഗമാണ് ഈ റോഡ്. സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിന് പേർ ദിവസവും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. റോഡി​െൻറ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകൾ ഇത് വഴി സർവിസ് നടത്താറില്ലെന്നാണ് ജനം പരാതിപ്പെടുന്നത്. റോഡിലെ തെരുവു വിളക്കുകൾ കത്താതായിട്ടും മാസങ്ങൾ പിന്നിട്ടു. ഇതും യാത്രദുരിതം ഇരട്ടിയാക്കുന്നു. റോഡി​െൻറ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് ജനം ആവശ്യപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story