Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: വരവും ചെലവും തമ്മി​െല അന്തരം കുറക്കണം ^മന്ത്രി എ.കെ. ശശീന്ദ്രൻ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി: വരവും ചെലവും തമ്മിെല അന്തരം കുറക്കണം -മന്ത്രി എ.കെ. ശശീന്ദ്രൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ വരവും ചെലവും തമ്മിെല അന്തരം കുറക്കണമെന്നും ഇതിനു കാര്യക്ഷമതയോടുകൂടിയ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. കേരള സ്േറ്ററ്റ് ട്രാൻസ്പോർട്ട് ൈഡ്രവേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടന്ന 'കെ.എസ്.ആർ.ടി.സി: പ്രതിസന്ധിയും അതിജീവനവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറ്റങ്ങൾ ജീവനക്കാരിൽനിന്നുതന്നെയാണ് ആരംഭിക്കേണ്ടത്. നമ്മുടെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണോ എന്ന് ആത്മപരിശോധന നടത്തണം. കെ.എസ്.ആർ.ടി.സിയുടെ ചെലവി​െൻറ പകുതിയോളം ചെലവാകുന്നത് ഇന്ധന ഇനത്തിലാണ്. ശേഷിക്കുന്ന പകുതി പലിശയടവിനുമാണെന്നും അദ്ദേഹം പറഞ്ഞു. യൂനിയനുകൾ എത്ര ശക്തമായിരുന്നാലും ആത്യന്തികമായി പൊതുസമൂഹത്തി​െൻറ വിശ്വാസവും പിന്തുണയും ആർജിക്കാനായില്ലെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് നിലനിൽക്കാനാവില്ലെന്ന് സെമിനാറിൽ സംസാരിച്ച എം.ഡി എ. ഹേമചന്ദ്രൻ അഭിപ്രായപ്പെട്ടു. സംഘടനകൾ തമ്മിൽ ആേരാഗ്യകരമായ മത്സരങ്ങളാകാം, പക്ഷേ, അത് പൊതുതാൽപര്യത്തെ ഹനിക്കുന്ന രീതിയിലാകരുതെന്നും അദ്ദേഹം പറഞ്ഞു. 39,000 പെൻഷൻകാരുടെ പെൻഷനും 40,000ത്തോളം ജീവനക്കാരുടെ ശമ്പളവും നൽകാൻ കെ.എസ്.ആർ.ടി.സിക്ക് ആശ്രയം നിരത്തിലുള്ള 5500 ബസുകളാണ്. അതായത് ഒരു ബസിൽനിന്ന് ഉപജീവനം നൽകേണ്ടത് 14 പേർക്കാണ്. അധികം ശാസ്ത്രീയ പഠനമൊന്നും ഇതിനു വേണ്ട. സ്വന്തമായി വാഹനം വാങ്ങി എല്ലായിടത്തും സ്വകാര്യമായി സഞ്ചരിക്കാൻ സാമ്പത്തികമായി കഴിവില്ലാത്തവ​െൻറ ആശ്രയമാണ് കെ.എസ്.ആർ.ടി.സി. പ്രതിദിനം 30 ലക്ഷം പേരാണ് ഇൗ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്. അതുകൊണ്ട് കോർപറേഷൻ നേരിടുന്ന പ്രതിസന്ധി കേവലം പെൻഷൻകാരുടെയും ജീവനക്കാരുടെ ശമ്പളത്തി​െൻറയും പ്രശ്നമായി ചുരുക്കരുതെന്നും അതു സംസ്ഥാനത്തി​െൻറ പൊതുവായ വികസനത്തി​െൻറയും വളർച്ചയുടെയും പ്രശ്നമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ജി. മോഹൻലാൽ, എം.ജി. രാഹുൽ, ആർ. ശശിധരൻ, ദിലീപ് കുമാർ, സണ്ണി തോമസ്, ആർ. അയ്യപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story