Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം മെഡിക്കൽ...

കൊല്ലം മെഡിക്കൽ കോളജിൽ നിയമനം

text_fields
bookmark_border
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ നിലവിലുള്ള സീനിയർ/ജൂനിയർ െറസിഡൻറുമാരുടെ തസ്തികകളിലേക്ക് ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. എം.ബി.ബി.എസ് യോഗ്യതയുള്ളവർക്ക് ജൂനിയർ െറസിഡൻറ് തസ്തികയിലും എം.ബി.ബി.എസിനൊപ്പം എം.ഡി (ജനറൽ മെഡിസിൻ) ഉള്ളവർക്ക് സീനിയർ െറസിഡൻറ് തസ്തികയിലും നിയമനംനൽകും. ജൂനിയർ െറസിഡൻറിന് 45,000 രൂപയും സീനിയർ റെസിഡൻറിന് 50,000 രൂപയുമാണ് വേതനം. ഉദ്യോഗാർഥികളുടെ പ്രായം പരമാവധി 40 വയസ്സ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, ടി.സി.എം.സി രജിസ്േട്രഷൻ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 27ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി കൊല്ലം മെഡിക്കൽ കോളജ് പ്രിൻസിപ്പലി​െൻറ ഓഫിസിലെത്തണം. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഇന്ന് തിരുവനന്തപുരം: എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ ശനിയാഴ്ച രാവിലെ 10.15 മുതൽ വൈകീട്ട് മൂന്ന് വരെ സംസ്ഥാനത്തെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. എൽ.എസ്.എസ് പരീക്ഷക്ക് 79,715 കുട്ടികളും യു.എസ്.എസ് പരീക്ഷക്ക് 57,250 കുട്ടികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story