Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാസ് നടയറ അസോസിയേഷൻ...

നാസ് നടയറ അസോസിയേഷൻ വാർഷികം

text_fields
bookmark_border
വർക്കല: നടയറ സ്വദേശികളായ യു.എ.ഇ പ്രവാസികളുടെ കൂട്ടായ്മയായ 'നാസ്' നടയറ അസോസിയേഷ​െൻറ പത്താം വാർഷികം ശനി, ഞായർ ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് അസ്ലം, കൺവീനർ ഷിബു, അർഷാദ്, ഇസ്മായീൽ, ഫിറോസ്ഖാൻ, സിയാദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നുമുതൽ നടയറ മദ്റസ ഹാളിൽ വിദ്യാർഥികളുടെ പ്രസംഗമത്സരം നടക്കും. ഞായറാഴ്ച വൈകീട്ട് നാലിന് വാർഷികം മുൻ ജയിൽ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനത്തി​െൻറ ഉദ്ഘാടനം കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കും. അർഷദ് കുമിളിയിൽ അധ്യക്ഷത വഹിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ ചെലവിട്ടതായി ഭാരവാഹികൾ പറഞ്ഞു. കരിയർ ഗൈഡൻസ് സ​െൻറർ സ്ഥാപിക്കാനും വിജ്ഞാനപോഷിണി ഗ്രന്ഥശാലയെ പുനരുജ്ജീവിപ്പിക്കാനും പദ്ധതിയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story