Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅട്ടപ്പാടിയില്‍...

അട്ടപ്പാടിയില്‍ നടന്നത് വംശീയ കൊല ^വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
അട്ടപ്പാടിയില്‍ നടന്നത് വംശീയ കൊല -വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നതിനു പിന്നില്‍ ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നതിനു സമാനമായ വംശീയ ബോധമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിമ്പലം. പശുവി​െൻറ പേരില്‍ ബിഹാറിലും യു.പിയിലുമൊക്കെ നടക്കുന്ന കൊലകളുടേതിന് സമാനമാണ് ഇതും. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ മാത്രമാണ് കൊല നടത്തുന്നതെങ്കില്‍ ഇവിടെ മുഖ്യധാര പൊതുസമൂഹമാണ് പ്രതികൾ. ലോക്കപ് മർദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന വിനായകന്‍ എന്ന യുവാവി​െൻറ അവസ്ഥ സമാനമാണ്. കുറ്റക്കാരെ ശിക്ഷിക്കുന്നില്ല എന്നതാണ് തല്ലിക്കൊലയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുള്ള ധൈര്യം കുറ്റവാളികള്‍ക്ക് നല്‍കുന്നത്. പൊലീസും ഈ ആള്‍ക്കൂട്ട വംശീയതയോടൊപ്പമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story