Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓട നിർമാണം: സ്ഥലം...

ഓട നിർമാണം: സ്ഥലം ഏറ്റെടുക്കുന്നതിൽ പക്ഷപാതം

text_fields
bookmark_border
പുനലൂർ: പട്ടണത്തിൽ ദേശീയപാതയുടെ വശത്ത് ഓടയും നടപ്പാതയും നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിൽ അധികൃതർ കാട്ടുന്ന പക്ഷപാത നിലപാടിൽ വ്യാപാരികളിൽനിന്ന് എതിർപ്പുയരുന്നു. സർവേയിലെ അപാകതയെ ചൊല്ലി പലയിടത്തും തർക്കത്തിലായതിനാൽ സ്ഥലം ഒഴിപ്പിക്കുന്നത് മുടങ്ങുകയാണ്. നഗരസഭ‍ ഭരണ നേതൃത്വത്തിലുള്ള ചിലർ അനാവശ്യമായി ഇടപെട്ട് പലയിടത്തും പ്രശ്നങ്ങൾ വഷളാക്കുന്നുെണ്ടന്ന് കച്ചവടക്കാർ പറയുന്നു. ഇവരുടെ ഇടപെടൽ കാരണം ചില ഭാഗത്ത് കടകളുടെ സ്ഥലം ഒഴിവാക്കുന്നു. കൂടാതെ, മറ്റിടങ്ങളിൽ ആവശ്യത്തിലധികം സ്ഥലം എടുക്കാനും ഇത് ഇടയാക്കുന്നു. ദേശീയപാത അധികൃതരെ നോക്കുകുത്തിയാക്കിയാണ് പുറമേക്കുള്ള ഇടപെടൽ ഉണ്ടാകുന്നത്. ഇതുകാരണം പലയിടത്തും രണ്ടും മൂന്നും തവണ സർവേ ചെയ്യേണ്ടതായി വരുന്നു. ആശുപത്രി ജങ്ഷനിൽ ചില കടക്കാർക്ക് അനുകൂലമായി സർവേ നടത്തിയപ്പോൾ പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ ഇതിന് വിരുദ്ധമായ നിലപാടാണ് അധികൃതർ കൈക്കൊള്ളുന്നതെന്ന് കടയുടമകൾ പറ‍യുന്നു. വീതികുറവും വളവുകളുമുള്ള ഭാഗത്ത് ആവശ്യത്തിന് സ്ഥലം ലഭിച്ചിെല്ലങ്കിൽ ഓടയും നടപ്പാതയുംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല. അധികൃതരുടെ ഒത്താശയോടെ ചില കടയുടമകൾ പാതയുടെ വശം അവരുടെ ഭൂമിയെന്ന് പറഞ്ഞ് കെട്ടിതിരിച്ചത് പ്രതിഷേധക്കാർ ഇടിച്ചുകളഞ്ഞ സംഭവമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story