Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാക്കുകളിൽ മണ്ണ്...

ചാക്കുകളിൽ മണ്ണ് നിറച്ച് പാടത്ത് കൃഷി; വയൽ നികത്താൻ പുതിയ തന്ത്രവുമായി ഭൂമാഫിയ

text_fields
bookmark_border
ഓയൂർ: കൃഷിയുടെ മറവിൽ വയൽ നികത്താൻ പുതിയ തന്ത്രവുമായി നിലമുടമകൾ. തണ്ണീർത്തട സംരക്ഷണനിയമം ശക്തമാക്കുകയും നിലം നികത്തുന്നതിനെതിരെ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെയാണ് ഭൂമാഫിയകൾ പുതിയമാർഗം തേടുന്നത്. ഓയൂർനിന്നും കാറ്റാടിയിലേക്ക് പോകുന്ന റോഡ് വശത്തെ തൊടിയിൽ ഏലായിലാണ് കഴിഞ്ഞദിവസം മൂന്ന് ലോറികളിലായി അഞ്ഞൂറോളം വരുന്ന പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ച് നിലത്തിൽ ഇറക്കിയത്. ഇതിൽ ചില ചാക്കുകളിൽ ചേനവിത്ത് പാകിയിട്ടുണ്ട്. നിലത്തിൽ വളരെ ഉയരത്തിൽ പണ കോരിയിട്ടുമുണ്ട്. സാധാരണ ഗതിയിൽ പണയിലാണ് ചേന, ചേമ്പ്, വാഴ തുടങ്ങിയ കൃഷികൾ ചെയ്യുന്നത്. കൃഷിക്കായി തടമെടുത്താണ് സാധാരണ നടാറുള്ളത്. എന്നാൽ, നിലം നികത്തുകയെന്ന ഗൂഢഉദ്ദേശത്തോടെയാണ് ചാക്കുകളിൽ മണ്ണ് നിറച്ച് പണകളിൽ നിക്ഷേപിച്ചിട്ടുള്ളതെന്ന് സമീപത്തെ നിലമുടമകൾ ആരോപിക്കുന്നു. സാധാരണ ചാക്കിൽ മണ്ണ് നിറച്ച് പുരയിടത്തിൽ വച്ചാണ് കൃഷി ചെയ്യാറുള്ളതെന്നും എന്നാൽ ഇത്തരത്തിലുള്ള കൃഷിരീതി ആദ്യമായാണ് കാണുന്നതെന്നും കൃഷിക്കാർ പറയുന്നു. മാസങ്ങൾക്കകം ചാക്ക് ദ്രവിച്ച് മണ്ണ് നിലത്തിൽ ചേരുന്നതോടെ ഇത് കരയായി മാറുന്നതാണ്. പിന്നീട് ഓരോ സീസണിലും ഇത്തരത്തിൽ ചാക്കുകളിൽ മണ്ണ് നിറച്ച് നിലം നികത്തുകയെന്നുള്ള ഗൂഢലക്ഷ്യമാണ് പിന്നിൽ. നിലം നികത്തലിനെതിരെ വില്ലേജ്, പഞ്ചായത്ത് അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story