Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷേേത്രാത്സവത്തിനിടെ...

ക്ഷേേത്രാത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച സംഭവം: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
* പത്തോളം പേർ കസ്റ്റഡിയിൽ വലിയതുറ/ തിരുവല്ലം: എസ്.ഐ അടക്കമുള്ള പൊലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ വിമാനത്താവളത്തിൽ പിടിയിലായി. പാച്ചല്ലൂർ മുടിപ്പുരനട ഭദ്രൻ നിവാസിൽ അനൂപാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്. ബുധനാഴ്ച രാത്രി ചുടുകാട് ക്ഷേേത്രാത്സവ ഘോഷയാത്രക്കിടെ നടന്ന സംഘർഷത്തിൽ തിരുവല്ലം എസ്.ഐ ശിവകുമാറിനെയും പൊലീസ് സംഘത്തെയും ആക്രമിച്ച കേസിലെ മുഖ‍്യപ്രതിയാണ് ഇയാൾ. സംഭവത്തെതുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അനൂപിനായി രാവിലെ മുതൽക്കേ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനക്കിടെ പാസ്പോർട്ടി​െൻറ കോപ്പി പൊലീസിന് ലഭിച്ചു. ഇതിനെ അടിസ്ഥാനമാക്കി രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിൽ ഇയാൾ വ‍്യാഴാഴ്ച വിദേശത്തേക്ക് കടക്കുമെന്ന് വിവരം കിട്ടി. ഇതോടെ പാസ്പോർട്ടി​െൻറ കോപ്പി ഉന്നത പൊലീസ് ഉദേ‍്യാഗസ്ഥരുടെ അനുമതിയോടെ എയർപോർട്ട് എമിേഗ്രഷൻ വിഭാഗത്തിന് െെകമാറി. ഇതറിയാതെ രഹസ‍്യമായി വിമാനത്താവളത്തിൽ എത്തി െെവകീട്ട് 7.10നുള്ള എയർ അറേബ‍്യ വിമാനത്തിൽ ഷാർജയിലേക്ക് പോകാൻ ബോർഡിങ് പാസ് എടുത്ത് എമിേഗ്രഷൻ പരിശോധനക്ക് എത്തിയപ്പോൾ അധികൃതർ തടഞ്ഞുെവച്ച് പൊലീസിന് വിവരം െെകമാറുകയായിരുന്നു. തുടർന്ന് തിരുവല്ലം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പത്തോളം പേർ കസ്റ്റഡിയിലുണ്ട്. പ്രദേശത്ത് വൻ പൊലീസ് സംഘം ഇപ്പോഴും ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ പൊലീസുകാരെ ഒരു സംഘം ആക്രമിക്കുന്നതി​െൻറയും നിലത്തിട്ട് ചവിട്ടുന്നതി​െൻറയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾകൂടി പരിശോധിച്ചശേഷമാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കസ്റ്റഡിയിലുള്ളവരുടെ ചിത്രങ്ങൾ ആക്രമണത്തിനിരയായ പൊലീസുകാർക്ക് തിരിച്ചറിയലിനായി നൽകും. ഇവരുടെകൂടി പ്രതികരണം ലഭിച്ചശേഷമാകും മറ്റ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. വിഴിഞ്ഞം സി.ഐ എൻ. ഷിബുവി‍​െൻറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്യുന്നത്. പരിക്കേറ്റ തിരുവല്ലം എസ്.ഐ ശിവകുമാർ, എസ്.എ.പിയിലെ പൊലീസുകാരായ ശ്യാംകുമാർ, വൈശാഖ്, ഷിബി എന്നിവർ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കുശേഷം വീടുകളിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി 11ഒാടെയാണ് സംഭവം. ചുടുകാട് മുടിപ്പുര ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെ മദ്യപിച്ചെത്തിയവർ ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞ് നടത്തിയ അടിപിടി തടയാനെത്തിയ പൊലീസുകാരെയാണ് വളഞ്ഞിട്ട് ആക്രമിച്ചത്. ഇതിനിടെ പൊലീസിന് നേരെ കല്ലേറും നടന്നു. കൂടുതൽ പൊലീസ് എത്തിയാണ് പരിേക്കറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റിയത്.
Show Full Article
TAGS:LOCAL NEWS 
Next Story