Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരത്തിൽ മോഷണങ്ങൾ...

നഗരത്തിൽ മോഷണങ്ങൾ നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: നഗരത്തിൽ വൻ മോഷണങ്ങൾ നടത്തിയ മോഷ്ടാവിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തമിഴ്നാട് തൃച്ചി സ്വദേശി വെങ്കിടേശ് (39) ആണ് പിടിയിലായത്. പകൽ സമയങ്ങളിൽ കറങ്ങിനടന്നശേഷം ആളില്ലാത്ത വീടുകളിൽ കയറി പിറകിലുള്ള വാതിലോ ജനലോ തകർത്ത് അകത്തുകടന്ന് േമാഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ മെഡിക്കൽ കോളജ് ചാലക്കുഴി ലെയ്നിൽ പൊലീസ് ക്യാമ്പ് ഫോളോവേഴ്സി​െൻറ വീട്ടിൽനിന്ന് 18 പവനോളം സ്വർണാഭരണങ്ങളും ലാപ്ടോപ്പും പണവും കവർന്ന കേസ്, പേട്ട കണ്ണമ്മൂല സ്വേദശിയുടെ വീട്ടിൽ നിന്ന് 14 പവനും പതിമൂന്നായിരത്തിലധികം രൂപയും കവർന്ന കേസ് എന്നിവ ഉൾപ്പെടെ നിരവധി മോഷണങ്ങൾ ഇയാൾ നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സംശയിച്ച് നാട്ടുകാരിൽ ആരെങ്കിലും ചോദ്യം ചെയ്താൽ ഡ്രെയിനേജി​െൻറ പണിക്ക് വന്നതാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് പതിവ്. വിശാലമായ പറമ്പുള്ള വീടുകൾ, അടുത്ത് ആൾതാമസമില്ലാത്ത വീടുകൾ, പരിസരത്ത് പണിനടന്നുകൊണ്ടിരിക്കുന്ന വീടുകൾ, പൂട്ടിക്കിടക്കുന്ന വീടുകൾ എന്നിവയൊക്കെയാണ് വെങ്കിടേശ് ലക്ഷ്യംവെക്കാറ്. സിറ്റിയിൽ പകൽ സമയം മോഷണങ്ങളും മോഷണ ശ്രമങ്ങളും വർധിച്ചതിനാൽ സിറ്റി പൊലീസ് കമീഷണർ പ്രകാശ് രൂപവത്കരിച്ച ഷാഡോ സംഘം കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വെങ്കിടേശ് പിടിയിലായത്. ഡി.സി.പി ജയദേവി​െൻറ മേൽനോട്ടത്തിൽ സ്പെഷൽ ബ്രാഞ്ച് എ.സി.പി പ്രമോദ്കുമാർ, മെഡിക്കൽ കോളജ് സി.െഎ ബിനുകുമാർ, എസ്.െഎ ഗിരിലാൽ, ക്രൈം എസ്.െഎ സാബു, ഷാഡോ എസ്.െഎ സുനിൽലാൽ, എ.എസ്.െഎ ലഞ്ചുലാൽ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട ടീം ആണ് അന്വേഷണത്തിനും അറസ്റ്റിനും മേൽനോട്ടം വഹിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story