Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമ്പലംമുക്കിൽ ജലവിതരണ...

അമ്പലംമുക്കിൽ ജലവിതരണ പൈപ്പ്​ പൊട്ടി, കുടിവെള്ളം മുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: അമ്പലംമുക്കിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ അമ്പലംമുക്ക്-മുട്ടട റോഡിലെ 110 എം.എം പൈപ്പാണ് െപാട്ടിയത്. തൊട്ടടുത്ത് ജലഅതോറിറ്റിയുടെ മുട്ടട പദ്ധതിയുടെ ജോലികൾ നടക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള പണിക്കിടയിലാണ് പൈപ്പിൽ പൊട്ടലുണ്ടായത്. പെപ്പിൽ വെള്ളം നിറഞ്ഞ് നിന്നതിനാൽ ഇൗ സമയത്ത് നല്ല മർദമുണ്ടായിരുന്നു. അതിനാൽ വെള്ളം ശക്തിയായി പുറത്തേക്കൊഴുകി. ഇതോടെ വലിയ പൈപ്പാണ് പൊട്ടിയതെന്ന പ്രചാരണമുണ്ടാവുകയും പ്രദേശത്ത് നേരിയ പരിഭ്രാന്തിയുണ്ടാവുകയും ചെയ്തു. പൈപ്പ് പൊട്ടിയത് േറാഡിന് നടുക്കായതിനാൽ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. റോഡ് തകർത്ത് ഏറെനേരം വെള്ളമൊഴുകി. പ്രദേശത്ത് വലിയ വെള്ളക്കെട്ടുമുണ്ടായി. തുടർന്ന് ജലവിതരണം പൂർണമായും നിർത്തിവെച്ചു. അറ്റകുറ്റപ്പണികൾക്കുള്ള ശ്രമങ്ങൾ രാവിലെ പത്തോടെ തന്നെ ആരംഭിെച്ചങ്കിലും വെള്ളക്കെട്ട് തടസ്സമായി. ഏറെനേരം പണിപ്പെട്ടാണ് വെള്ളക്കെട്ട് മാറ്റിയത്. തുടർന്ന് മണ്ണ്മാന്തി ഉപയോഗിച്ച് മണ്ണ് നീക്കി അറ്റകുറ്റപ്പണി തുടങ്ങി. വെള്ളമില്ലാ‌തായതോടെ ജലഅതോറിറ്റി ഓഫിസിലേക്ക് നിരവധി വിളികളാണെത്തിയത്. നൂറുകണക്കിന് കുടുംബങ്ങളാണ് പെപ്പ് പൊട്ടൽ മൂലം ദുരിതത്തിലായത്. പകൽ മുഴുവൻ വെള്ളമില്ലാത്ത സഥിതിയായിരുന്നു. വെള്ളം ആരും കരുതിവെച്ചിരുന്നില്ല. വൈകീേട്ടാടെ തകരാർ പരിഹരിച്ചെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ ഏറെ വൈകി. വാൽവ് അടച്ചുള്ള പണിയായതിനാൽ ഇത് തുറക്കുമ്പോൾ ആദ്യഘട്ടത്തിൽ വെള്ളത്തി​െൻറ ഒഴുക്ക് ശക്തി കുറഞ്ഞതായിരിക്കും. അതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കാര്യക്ഷമമായി വെള്ളമെത്തില്ല. വെള്ളത്തി​െൻറ ഒഴുക്ക് സാധാരണ നിലയിലായാൽ മാത്രമേ ഭൂരിപക്ഷം സ്ഥലങ്ങളിലേക്കും വെള്ളമെത്തൂ.
Show Full Article
TAGS:LOCAL NEWS 
Next Story