Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്തിനിറവിൽ...

ഭക്തിനിറവിൽ കാപ്പുകെട്ട് ചടങ്ങ്; ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കമായി

text_fields
bookmark_border
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കം. വ്യാഴാഴ്ച വൈകുന്നേരം 5.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്. ഇതോടെ പ്രധാനചടങ്ങായ തോറ്റംപാട്ടും തുടങ്ങി. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് ഓരോദിവസവും പറയുന്നത്. കാപ്പുകെട്ട് ചടങ്ങിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. തുടർന്ന് മൂന്ന് സ്റ്റേജുകളിലായി കലാപരിപാടികളും തുടങ്ങി. നടൻ ജയസൂര്യ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഈ വർഷത്തെ അംബാ പുരസ്കാരം കാൻസർ രോഗ ചികിത്സ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരന് സമ്മാനിച്ചു. ഭഗവതി സേവ, അത്താഴ ശ്രീബലി, കളകാഭിഷേകം, പന്തീരടി പൂജ എന്നിവയായിരുന്നു പ്രധാന പൂജാ ചടങ്ങുകൾ. കാവാലം ശ്രീകുമാറി​െൻറ സംഗീതകച്ചേരിയും ബിജു നാരായണ​െൻറ ഗാനമേളയുമായിരുന്നു പ്രധാന കലാപരിപാടികൾ. കൂടാതെ ഭക്തിഗാന സുധ, ശാസ്ത്രീയനൃത്തം, നൃത്തനിശീഥിനി, ഭരതനാട്യ കച്ചേരി, തിരുവാതിര എന്നിവയും അരങ്ങേറി. കർശന സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. രണ്ടാംദിവസമായ വെള്ളിയാഴ്ച രാവിലെ അഞ്ചിന് നിർമാല്യദർശനം. തുടർന്ന് ഉഷ പൂജ, ഉഷശ്രീബലി, ഭഗവതിസേവ, പന്തീരടി പൂജ എന്നിവ നടക്കും. നൃത്തസന്ധ്യ, ഗാനമേള, നാടൻപാട്ട് എന്നിവയാണ് പ്രധാന കലാപരിപാടികൾ.
Show Full Article
TAGS:LOCAL NEWS 
Next Story