Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യബന്ധന ബോട്ട്​...

മത്സ്യബന്ധന ബോട്ട്​ പണിമുടക്ക് പിൻവലിച്ചു

text_fields
bookmark_border
കൊല്ലം: ഒരാഴ്ചയായി നടത്തിവന്ന മത്സ്യബന്ധന ബോട്ട് സമരം പിൻവലിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന സെക്രേട്ടറിയറ്റ് മാർച്ചിനെതുടർന്ന് സമരസമിതി നേതാക്കൾ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്. സമരത്തിന് ആധാരമായി ബോട്ടുടമ സംഘം മുന്നോട്ടുവെച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. ചികിത്സയിലുള്ള ഫിഷറീസ് മന്ത്രി െജ. മേഴ്സിക്കുട്ടിയമ്മ മടങ്ങിയെത്തിയശേഷം ആവശ്യങ്ങൾ സംബന്ധിച്ച് വിശദമായി ചർച്ച നടത്താമെന്നാണ് ധാരണയായത്. ചെറിയ മത്സ്യങ്ങളെ പിടികൂടുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്ന 58 ഇനം മത്സ്യങ്ങളുടെ മിനിമം ലീഗൽ െസെസ് മാനദണ്ഡത്തിൽ ഇളവ് വേണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം പരിഗണിക്കാമെന്ന് നേരത്തേ ഫിഷറീസ് മന്ത്രി ഉറപ്പുനൽകിയിരുന്നു. മറ്റ് ആവശ്യങ്ങൾകൂടി പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ഇതിനെതുടർന്നാണ് സമരം പിൻവലിക്കാൻ ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്. ബോട്ട് സമരം പിൻവലിച്ചയുടൻതന്നെ പ്രധാന മത്സ്യബന്ധനകേന്ദ്രങ്ങളായ നീണ്ടകര, ശക്തികുളങ്ങര, വാടി എന്നിവിടങ്ങളിൽനിന്ന് ബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങി. മത്സ്യലേലവും വിപണനവുമായി സന്ധ്യയോടെ മത്സ്യബന്ധന തുറമുഖങ്ങൾ സജീവമായി. ബോട്ടുകൾക്ക് ഡീസൽ സബ്സിഡി അനുവദിക്കണമെന്നത് ഉൾപ്പെടെ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 15 മുതലാണ് സംസ്ഥാനത്തെ 3800 മത്സ്യബന്ധന ബോട്ടുകൾ സമരം തുടങ്ങിയത്. ഇവർക്ക് പിന്തുണയുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾകൂടി പണിമുടക്കിയതോടെ തീരം വറുതിയിലായിരുന്നു. പൊതുവിപണിയിൽ മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം വില വൻതോതിൽ ഉയരുകയും ചെയ്‌തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story