Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഅ്​ദനിയുടെ ചികിത്സ:...

മഅ്​ദനിയുടെ ചികിത്സ: കേരള-, കര്‍ണാടക സര്‍ക്കാറ​ുകള്‍ ഇടപെടണം ^ഹമീദ് വാണിയമ്പലം

text_fields
bookmark_border
മഅ്ദനിയുടെ ചികിത്സ: കേരള-, കര്‍ണാടക സര്‍ക്കാറുകള്‍ ഇടപെടണം -ഹമീദ് വാണിയമ്പലം തിരുവനന്തപുരം: ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ചികിത്സക്ക് കേരള, -കര്‍ണാടക സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. നിലവിലെ ജാമ്യവ്യവസ്ഥ പ്രകാരം ബംഗളൂരു വിടാന്‍ മഅ്ദനിക്കാവില്ല. ജാമ്യവ്യവസ്ഥ ഇളവ് ചെയ്ത് സമ്പൂര്‍ണ ജാമ്യം ലഭ്യമാക്കാന്‍ ഇരു സര്‍ക്കാറുകളും ശ്രമിക്കണം. മൂന്നുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം വന്നിട്ട് മൂന്ന് വര്‍ഷത്തിലധികമായി. കര്‍ണാടക സര്‍ക്കാറി​െൻറ പ്രോസിക്യൂഷന്‍ ഇക്കാര്യത്തില്‍ കുറ്റകരമായ നിലപാടാണ് കാണിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഹൈകമാൻഡിനെക്കൊണ്ട് കര്‍ണാടക സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു
Show Full Article
TAGS:LOCAL NEWS 
Next Story