Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാന്തിഗിരി സൗഹൃദം...

ശാന്തിഗിരി സൗഹൃദം ശക്തിപ്പെടുത്തുന്ന ആത്മീയ ഇടം- ^കേന്ദ്രമന്ത്രി

text_fields
bookmark_border
ശാന്തിഗിരി സൗഹൃദം ശക്തിപ്പെടുത്തുന്ന ആത്മീയ ഇടം- -കേന്ദ്രമന്ത്രി പോത്തന്‍കോട്: -സമൂഹത്തില്‍ സൗഹൃദവും സാഹോദര്യവും ശക്തിപ്പെടുത്താന്‍ പരിശ്രമിക്കുന്ന ആത്മീയകേന്ദ്രമാണ് ശാന്തിഗിരി ആശ്രമമെന്ന് കേന്ദ്ര നൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ടിനകം രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും പതിനായിരക്കണക്കിന് പേരാണ് ശാന്തിഗിരി വിശ്വാസത്തിന് കീഴിലെത്തിയത്. ശാന്തിഗിരി പോലുള്ള ആശ്രമങ്ങളാണ് ഭാരത്തി​െൻറ സമാധാനവും സോഹോദര്യവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തെലങ്കാന ഊർജമന്ത്രി ജി. ജഗദീഷ് റെഡ്ഡി മുഖ്യാതിഥിയായി. ശാന്തിഗിരി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശർമ നിര്‍വഹിച്ചു. സി. ദിവാകരന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. സീറോ മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനം മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ ഇഗ്‌നോത്തിയോസ്, പാളയം ഇമാം മൗലവി വി.പി. സുഹൈബ് എന്നിവരെ ആദരിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി നിര്‍മോഹാത്മ ജ്ഞാനതപസ്വി, പാലോട് രവി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, അരവിന്ദ് മേനോൻ, സിസ്റ്റര്‍ മിനി, എബി ജോർജ്, കെ. സുജാത, കെ. വേണുഗോപാലന്‍ നായർ, എം. ബാലമുരളി, അനിയൻ ചന്ദ്രൻ, മുരളീശ്രീധര്‍, സബീര്‍ തിരുമല, സ്വപ്‌ന ശ്രീനിവാസൻ, എന്‍.എം. മനു, വന്ദിത ലാല്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ. കെ.എൻ. ശ്യാം പ്രസാദ് സ്വാഗതവും ഡോ. ജി.ആർ. കിരണ്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story