Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎക്സൈസ് റെയ്ഡ്...

എക്സൈസ് റെയ്ഡ് നടത്തിയതി​െൻറ വൈരാഗ്യം; സാമൂഹികവിരുദ്ധർ ബോർഡുകൾ നശിപ്പിച്ചു

text_fields
bookmark_border
മയ്യനാട്: എക്സൈസ് റെയ്ഡ് നടത്തിയതി​െൻറ വൈരാഗ്യത്തിൽ സംഘടിച്ചെത്തിയ സാമൂഹികവിരുദ്ധ സംഘം മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സ്കൂളിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും ബാനറുകളും നശിപ്പിച്ചു. ബോർഡുകൾ നശിപ്പിക്കുന്നത് ചോദ്യം ചെയ്യാനെത്തിയവരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗത്തി​െൻറ മക​െൻറ നേതൃത്വത്തിലായിരുന്നു ആക്രമണം എന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഹമ്മദ് ഷാ, സുരേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആലുംമൂട് ബ്ലൂസ്റ്റാർ പബ്ലിക് സ്കൂളി​െൻറ വാർഷികത്തോടനുബന്ധിച്ചാണ് സ്കൂൾ ഗേറ്റിന് സമീപവും മൃഗാശുപത്രിക്കടുത്തും മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, ഭിക്ഷാടനം, പുകവലി എന്നിവ നിരോധിച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. ഇക്കഴിഞ്ഞ 14ന് പ്രദേശത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ പത്തോളം യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. ഇതിനുശേഷം എക്‌സൈസ് നൽകിയ നിർദേശപ്രകാരമാണ് സ്കൂൾ അധികൃതർ ബോർഡ് സ്ഥാപിച്ചത്. കാറിലെത്തിയ സംഘം ബോർഡുകൾ തകർക്കുന്നതു കണ്ടാണ് പൂർവവിദ്യാർഥിയായ സുരേഷും സ്കൂൾ ഡയറക്ടർ ബോർഡ് അംഗമായ അഹമ്മദ് ഷായും ചേർന്ന് ഇതിനെ ചോദ്യം ചെയ്തത്. കണ്ണിന് കാഴ്ചക്കുറവുള്ള ഷായുടെ കണ്ണട തട്ടിത്തെറിപ്പിച്ചശേഷമായിരുന്നു ആക്രമണം. കൊട്ടിയം സി.ഐക്ക് സ്കൂൾ അധികൃതർ പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story