Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉന്നതർക്കെതിരായ...

ഉന്നതർക്കെതിരായ വിജിലൻസ് അന്വേഷണത്തിെൻറ നിലവിലെ സ്ഥിതി അറിയിക്കാൻ നിർദേശം

text_fields
bookmark_border
തിരുവനന്തപുരം: മന്ത്രിമാരും മുൻ മന്ത്രിമാരും ഐ.എ.എസ് --ഐ.പി.എസ് പ്രമുഖരും ഉൾപ്പെട്ട വിജിലൻസ് കേസുകളുടെ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് വിജിലൻസ് മേധാവിയുടെ നിർദേശം. ഖജനാവിന് ഒരുകോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ കേസുകളും മരാമത്ത് എൻജിനീയർമാരടക്കം ഉന്നത ഉദ്യോസ്ഥർ ഉൾപ്പെട്ട കേസുകളും പട്ടിക തിരിച്ച് ഉടൻ നൽകണമെന്നാണ് വിജിലൻസ് മേധാവി നിർമൽ ചന്ദ്ര അസ്താന വിജിലൻസ് എസ്.പിമാർക്ക് നൽകിയ കത്തിൽ പറഞ്ഞിരിക്കുന്നത്. കേസുകളുടെ എണ്ണം ആവശ്യമില്ല. എന്നാൽ, അന്വേഷണം എപ്പോൾ തുടങ്ങി, നിലവിലെ അവസ്ഥ എന്നിവയുടെ റിപ്പോർട്ടാണ് വേണ്ടതെന്നും കത്തിൽ പറയുന്നു. ഡി.ജി.പി ലോക്നാഥ് െബഹ്റ വിജിലൻസ് തലപ്പത്തിരിക്കുന്ന കാലത്ത് നിരവധി കേസുകൾ തെളിവില്ലെന്ന കാരണത്താൽ കോടതി എഴുതിത്തള്ളുകയും മുൻ വിജിലൻസ് മേധാവിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും കോടതിയുടെ നിരന്തര ശകാരം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് പുതിയ വിജിലൻസ് മേധാവിയുടെ ഇടപെടൽ. അതേസമയം ഉന്നതർക്കെതിരായ വിജിലൻസ് അന്വേഷണം കൂട്ടത്തോടെ എഴുതിത്തള്ളാനുള്ള നീക്കമായും വിജിലൻസിലെ ഒരുവിഭാഗം ഇതിനെ കാണുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ബെഹ്റയും സമാനരീതിയിൽ എസ്.പിമാർക്ക് നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന് 688 കേസുകളും അവയുടെ അന്വേഷണം സംബന്ധിച്ച വിശദവിവരവും എസ്.പിമാർക്ക് നൽകിയിരുന്നു. ഈ റിപ്പോർട്ടുകൾ വിജിലൻസ് ആസ്ഥാനത്തുതന്നെ ഒരു ഉന്നത ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തിൽ പരിശോധിക്കുകയും പലതും തെളിവില്ലെന്ന കാരണത്താൽ അന്വേഷണം അവസാനിപ്പിക്കുകയുമായിരുന്നു. ഡി.ജി.പി ജേക്കബ് തോമസ് വിജിലൻസ് തലപ്പത്തിരുന്നപ്പോൾ എടുത്തിരുന്ന കേസുകളായിരുന്നു എഴുതിത്തള്ളിയവയിൽ ഭൂരിഭാഗവും. ബാർ കോഴക്കേസ്, പാറ്റൂർ ഭൂമിയിടപാട്, സ്പോർട്സ് ലോട്ടറി, ഇ.പി. ജയരാജ‍​െൻറ ബന്ധു നിയമനം തുടങ്ങിയവ ഇത്തരത്തിൽ തെളിവില്ലെന്ന പേരിൽ എഴുതിത്തള്ളിയ േകസുകളിൽ ചിലതാണ്. ഐ.പി.എസ് -ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകളിലും വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ , മുൻ മന്ത്രി തോമസ് ചാണ്ടി എന്നിവർക്കെതിരായ അഴിമതി ആരോപണങ്ങളാണ് ഇപ്പോൾ വിജിലൻസി​െൻറ പരിഗണനയിലുള്ള പ്രധാന കേസുകൾ.
Show Full Article
TAGS:LOCAL NEWS 
Next Story