Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ നിലപാട്​...

സർക്കാർ നിലപാട്​ തൊഴിൽ ചെയ്​ത്​ ജീവിക്കാനുള്ള അവകാശ നിഷേധം

text_fields
bookmark_border
തിരുവനന്തപുരം: ഫിസിയോ തെറപ്പിസ്റ്റുകളുടെ രജിസ്ട്രേഷനും കൗൺസിൽ രൂപവത്കരണത്തിനുമെതിരായി സർക്കാർ കൈക്കൊണ്ട നിലപാട് തൊഴിൽ ചെയ്ത് ജീവിക്കുന്നതിനുള്ള അവകാശ നിഷേധമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഒാഫ് ഫിസിയോ തെറപ്പിസ്റ്റ് കേരള ചാപ്റ്റർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഫിസിയോ തെറപ്പി കരിക്കുലത്തിൽ ഫിസിയോ തെറപ്പിസ്റ്റുകൾ പാരാമെഡിക്കൽ വിഭാഗത്തിൽപെടുന്നവരല്ലെന്നും സ്വതന്ത്ര പ്രാക്ടീസ് നടത്താമെന്നും പരാമർശിക്കുന്നുണ്ട്. മനുഷ്യാവകാശ കമീഷൻ ഫിസിയോ തെറപ്പിസ്റ്റുകൾക്ക് കൗൺസിൽ രൂപവത്കരിക്കണമെന്ന് സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്. യു.ജി.സി അംഗീകൃത സർവകലാശാലകളിൽനിന്ന് നാലരവർഷത്തെ ഡിഗ്രി കോഴ്സും രണ്ടുവർഷത്തെ സ്പെഷാലിറ്റി കോഴ്സും പാസാകുന്ന പിഎച്ച്.ഡി സംവിധാനമുള്ള ഫിസിയോ തെറപ്പിസ്റ്റുകൾ പഠിച്ച ജോലി ചെയ്യാൻ പാടില്ലെന്നുള്ള നിലപാട് മനുഷ്യാവകാശ ലംഘനവുമാണ്. നിലവിൽ ഡൽഹി, മഹാരാഷ്ട്ര അടക്കം പത്തോളം സംസ്ഥാനങ്ങളിൽ സ്വതന്ത്ര ഫിസിയോ തെറപ്പി കൗൺസിൽ പതിറ്റാണ്ടുകളായി നിലവിലുണ്ട്. സർക്കാർ ഉത്തരവിനെതിരെ ശക്തമായ നിയമ നടപടികൾക്കായി ഹൈകോടതിയെ സമീപിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story