Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടെക്നോ ലോഡ്ജിൽ...

ടെക്നോ ലോഡ്ജിൽ വിദ്യാർഥികൾക്ക് സംരംഭകത്വ പരിശീലനം നൽകി

text_fields
bookmark_border
പൂവാർ: പരണിയം വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികള്‍ പ്രാവച്ചമ്പലം നരുവാമൂട് ട്രിനിറ്റി എൻജിനീയറിങ് കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ടെക്‌നോ ലോഡ്ജ് സന്ദര്‍ശിച്ചു. കേരള ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡി​െൻറ ആഭിമുഖ്യത്തിലാണ് വിദ്യാർഥികള്‍ക്കും സംരംഭകര്‍ക്കുമായി 'ട്രിവാൻഡ്രം ടെക്‌നോ ലോഡ്ജ്' സംരംഭം പ്രവര്‍ത്തിക്കുന്നത്. റൂറൽ ടെക്‌നോളജി, ഇലക്ട്രോണിക്സ് എന്നിവയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടിയുള്ള ഇന്‍കുബേഷന്‍ സ​െൻറര്‍ കൂടിയായി പ്രവർത്തിക്കുന്ന സ്ഥാപനം യു.എസ്.ടി ഗ്ലോബലുമായി സഹകരിച്ചാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തിലെ കരിയര്‍ െഗെഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫേസ് ടു ഫേസ് പ്രോഗ്രാമി​െൻറ ഭാഗമായാണ് വിദ്യാർഥികള്‍ ടെക്‌നോ ലോഡ്ജ് സന്ദര്‍ശിച്ചത്. ഇവിടെ നിര്‍മിച്ച റോബോട്ടുകളും അണ്ടര്‍ വാട്ടര്‍ ഡ്രോണുകളും കേരള പൊലീസിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാരം കുറഞ്ഞ ബ്രെത്ത് അനലൈസറും ഒക്കെ വിദ്യാർഥികളുടെ സംരംഭകത്വ പ്രതീക്ഷകള്‍ക്ക് ഉണര്‍വേകി. തുടർന്ന്, വിദ്യാർഥികൾ ട്രിനിറ്റി കോളജിൽ പ്രവർത്തിക്കുന്ന യു.എസ്.ടി ഗ്ലോബല്‍ ഒാട്ടോമേഷൻ ഗ്യാരേജും സന്ദർശിച്ചു. ഏകദിന സംരംഭകത്വ പരിശീലനം കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടെക്‌നോ ലോഡ്ജ് സി.ഇ.ഒ ഡോ. കെ.സി. ചന്ദ്രശേഖരൻ നായര്‍ ഉദ്ഘാടനം ചെയ്തു. ഒരു സംരംഭകനാകാനുള്ള തയാറെടുപ്പുകള്‍ തൊഴിലധിഷ്ഠിത വിദ്യാർഥിയായിരിക്കുമ്പോള്‍ തന്നെ തുടങ്ങണമെന്ന് അദ്ദേഹം വ്യക്തമാക്കി. സംരംഭകത്വത്തി​െൻറ സാധ്യതകളെ കുറിച്ച് പ്രിന്‍സിപ്പലും ചീഫ് സ്ട്രാറ്റജിക് ഉപദേഷ്ടാവുമായ ഡോ. അരുണ്‍ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റൻറ് പ്രഫ. കൃഷ്ണനുണ്ണി, പരണിയം ഗവ. വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ സെയ്ദ് ഷിയാസ്, കരിയര്‍ മാസ്റ്റര്‍ റെമിത എ.ടി എന്നിവരും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story