Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർപറേഷനിൽ...

കോർപറേഷനിൽ പണിയെടുക്കാത്തവരുടെ പട്ടിക തയാറാക്കുന്നു: ഒപ്പിട്ട്​ മുങ്ങ​ുന്നവരെ പൊക്കും

text_fields
bookmark_border
*ജീവനക്കാരെ പുനർവിന്യസിക്കുന്നതി​െൻറ ഭാഗമെന്ന് കോർപറേഷൻ തിരുവനന്തപുരം: കോർപറേഷനിൽ ജോലിയില്ലാത്ത തസ്തികകളിൽ ഇരിക്കുന്നവരുടെ പട്ടിക ശേഖരിക്കുന്നു. ജീവനക്കാരെ പുനർവിന്യസിക്കുന്നതി​െൻറ ഭാഗമായി അധികം ജോലിയില്ലാത്ത തസ്തികളിൽ ഇരുന്ന് ശമ്പളം വാങ്ങുന്നവരുടെ പട്ടികയാണ് കോർപറേഷൻ ശേഖരിക്കുന്നത്. എന്നാൽ, ചരക്കുസേവനനികുതി പ്രാബല്യത്തിൽവന്നപ്പോൾ നികുതി വിഭാഗത്തിൽ ജോലി കുറഞ്ഞ ജീവനക്കാരെ മാറ്റിനിയമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. അന്നും ജീവനക്കാരുടെ പട്ടിക തയാറാക്കി സമർപ്പിക്കാൻ മേയർ നിർദേശിച്ചിരുന്നു. എന്നാൽ, ഒരു വകുപ്പുമേധാവിപോലും നിർദേശം ചെവിക്കൊണ്ടില്ല. ഈ അവസ്ഥയിലാണ് വീണ്ടും പട്ടിക തയാറാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വസ്തുനികുതി, ജനറൽ, റിക്കോർഡ് സെക്ഷനുകളിൽ ജീവനക്കാർ അധികമാണെന്നാണ് കണ്ടെത്തൽ. ഇക്കൂട്ടത്തിൽ ഏറെയും ജീവനക്കാരുടെ സംഘടന ഭാരവാഹികളാണ്. അപ്രധാന സ്ഥിരം സമിതികളിലും ജീവനക്കാർ കൂടുതലാണ്. മാസത്തിൽ ഒരിക്കൽമാത്രമാണ് കൗൺസിൽ യോഗങ്ങളിൽ നികുതി, വികസനം, വിദ്യാഭ്യാസം തുടങ്ങിയ സ്ഥിരം സമിതികളുടെ രണ്ടോ മൂന്നോ അജണ്ടകൾ വരുന്നത്. എന്നാൽ, ഈ സ്ഥിരം സമിതികളിൽ സെക്ഷൻ ക്ലാർക്കും ഡാറ്റാ എൻട്രി ഓപറേറ്ററും ക്ലാസ് ഫോർ ജീവനക്കാരനും ജോലിനോക്കുന്നുണ്ട്. ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്ക് രണ്ടും മൂന്നും ഓഫിസ് അസിസ്റ്റൻറുമാരുണ്ട്. എന്നാൽ, ജോലിഭാരം കൂടുതലുള്ള ധനകാര്യ സ്ഥിരം സമിതി, എൻജിനീയറിങ് വിഭാഗം തുടങ്ങിയവ ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ അവസ്ഥ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജീവനക്കാരെ പുനർവിന്യസിക്കണമെന്ന നിർദേശമുയർന്നത്. കഴിഞ്ഞ ബജറ്റിൽ സുതാര്യത എന്ന പേരിൽ പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിന് തുക വകയിരുത്തിയിരുന്നു. ഇതി​െൻറ ഭാഗമായി ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാൻ ബയോമെട്രിക് പഞ്ചിങ് സംവിധാനവും നിരീക്ഷണ കാമറയും സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഒപ്പിട്ട് മുങ്ങുന്ന ജീവനക്കാരുണ്ടെന്നും മനസ്സിലാക്കിയിട്ടുണ്ട്. ഓഫിസിൽ വരാത്ത ദിവസങ്ങളിലെ ഹാജർ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരുമിച്ച് രേഖപ്പെടുത്തുന്ന ജീവനക്കാരും കുറവല്ല. ഇതെല്ലാം കണ്ടെത്താനാണ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story