Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹദീസ് വിവർത്തനം...

ഹദീസ് വിവർത്തനം പ്രകാശനം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: ഇമാം ശാഹ് വലിയുല്ലാഹ് ദഹ്ലവിയുടെ '40 ഹദീസുകൾ' എന്ന കൃതിയുടെ മലയാള വിവർത്തനവും വിശദീകരണവും പ്രകാശനം ചെയ്തു. ശാഹ് വലിയുല്ലാഹ് ജന്മവാർഷിക ദിനാചരണത്തി​െൻറ ഭാഗമായി അലി മിയാൻ ഫൗണ്ടേഷൻ പ്രസ് ക്ലബിൽ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു പ്രകാശനം. ഫൗണ്ടേഷൻ ചെയർമാൻ ഷാഫി നദ്വിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജംഇയ്യത്ത് ഉലമ ഹിന്ദ് സംസ്ഥാന സെക്രട്ടറി കല്ലമ്പലം അർഷദ് അൽഖാസിമി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഖാദി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി പ്രകാശനം നിർവഹിച്ചു. കേരള യൂനിവേഴ്സിറ്റി അറബിക് വിഭാഗം തലവൻ ഡോ. താജുദ്ദീൻ മന്നാനി ഏറ്റുവാങ്ങി. എസ്.എം. സൈനുദ്ദീൻ, വട്ടിയൂർക്കാവ് ദാറുസ്സലാം അറബിക് കോളജ് പ്രിൻസിപ്പൽ കെ.കെ. സൈനുദ്ദീൻ മൗലവി, ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ സെൻട്രൽ കമ്മിറ്റി അംഗം ഹസൻബസരി മൗലവി, ഡി.കെ.എൽ.എം മീഡിയ സെക്രട്ടറി മുണ്ടക്കയം ഹുസൈൻ മൗലവി, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പാച്ചല്ലൂർ നുജുമുദ്ദീൻ, മില്ലി കൗൺസിൽ സംസ്ഥാന സെക്രട്ടറി കഞ്ഞിപ്പുഴ അബ്ദുസ്സലാം മൗലവി, ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡൻറ് ഖാസിം, മാധ്യമപ്രവർത്തകൻ പി. മാഹീൻ, നാട്ടുകൂട്ടം സ്വലാഹുദ്ദീൻ, അബ്ദുൽ മജീദ് നദ്വി, മുബാറക് റാവുത്തർ, ബഷീർ പൂന്തുറ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story