Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാവ്യകൗമുദി സംസ്ഥാന...

കാവ്യകൗമുദി സംസ്ഥാന സമ്മേളനം നാലിന്

text_fields
bookmark_border
കൊല്ലം: കാവ്യകൗമുദി സാഹിത്യ സമിതിയുടെ അഞ്ചാമത് സംസ്ഥാന സാഹിത്യ സമ്മേളനം മാർച്ച് നാലിന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രകടനം, കവിയരങ്ങ്, അവാർഡ് വിതരണം, പുസ്തപ്രകാശനം, പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കും. രാവിലെ 9.45ന് കാവ്യാലാപനം മണി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 11ന് പ്രകടനം. 12.30ന് നടക്കുന്ന സാഹിത്യ സമ്മേളനം ഡോ. ജയലക്ഷ്മിയും പൊതുസമ്മേളനം കാര്യവട്ടം ശ്രീകണ്ഠൻ നായരും ഉദ്ഘാടനം ചെയ്യും. കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ രചിച്ച 15 കവികളുടെ ജീവചരിത്ര പുസ്തകമായ 'കാവ്യസ്മൃതി'യുടെ പ്രകാശനം മാധ്യമപ്രവർത്തകൻ സി.ഇ. വാസുദേവ ശർമ നിർവഹിക്കും. 3.30 മുതൽ കാലാപരിപാടികളും തുടർന്ന് അവാർഡ് വിതരണവും നടക്കും. വാർത്തസേമ്മളനത്തിൽ കാവ്യകൗമുദി സംസ്ഥാന ജനറൽ സെക്രട്ടറി കാഞ്ഞാവെളി േഗാപാലകൃഷ്ണൻ നായർ, ബൈജു പുനുെക്കാന്നൂർ, ചവറ െബഞ്ചമിൻ എന്നിവർ പെങ്കടുത്തു. 'കണ്ണീരിന് ഒരു കൈ' ജീവകാരുണ്യ പദ്ധതി െകാല്ലം: കൊട്ടിയം ഡോൺ ബോസ്കോ കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന 'കണ്ണീരിന് ഒരു കൈ' ജീവകാരുണ്യ പദ്ധതി ധനസഹായ വിതരണം 25ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിരാശ്രയർക്കും രോഗികൾക്കും സാന്ത്വനമായാണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞ വർഷം നാലരലക്ഷം രൂപയൂടെ സഹായം വിതരണം ചെയ്തു. വൃക്കരോഗികൾക്കായി ഡയാലിസിസ് യൂനിറ്റ് വാങ്ങി നൽകുന്നതടക്കമുള്ള പദ്ധതികൾ ഇക്കൊല്ലം ലക്ഷ്യമിടുന്നു. ഞായറാഴ്ച കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച സഹായവിതരണ സമ്മേളനം മേയർ വി. രാേജന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സഹായവിതരണം സിറ്റി പൊലീസ് കമീഷണർ എ. ശ്രീനിവാസ് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഡോ. വൈ. ജോയി, ഫാ. കെ.ഡി. വിൽസൺ, മെറീന മൈക്കിൾ, പ്രവീൺ സെബാസ്റ്റ്യൻ പോൾ, എ.എസ്. അക്ഷയ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story