Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എം.എം.എൽ ലാപ്പാ...

കെ.എം.എം.എൽ ലാപ്പാ തൊഴിലാളി കൂട്ടായ്മയിൽ തരിശ് പാടത്ത് കൃഷി

text_fields
bookmark_border
ചവറ: വർഷങ്ങളായി തരിശ് കിടക്കുന്ന പാടത്ത് കെ.എം.എം.എൽ ലാപ്പാ തൊഴിലാളി കൂട്ടായ്മയിൽ കൃഷി തുടങ്ങി. എള്ള്, നെല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനിയിലെ യൂനിറ്റ് 400ലെ 20 തൊഴിലാളികൾ പദ്ധതി ഏറ്റെടുത്തത്. 20 വർഷമായി തരിശ് കിടക്കുന്ന ചവറ മടപ്പള്ളി വാർഡിലെ കാമൻകുളം കണിച്ചേരി പാടശേഖരത്തിൽ ചവറ കൃഷിഭവ​െൻറ സഹായത്തോടെ നടത്തുന്ന കൃഷിക്ക് ഭൂമി വിട്ടുനൽകിയത് വട്ടത്തറ മാനേഴ്ത്ത് വിക്രമക്കുറുപ്പാണ്. ആദ്യഘട്ടമായി തുടങ്ങിയ എള്ള് കൃഷി യൂനിറ്റ് മാനേജർ ഹരി, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണിപിള്ള എന്നിവർ ചേർന്ന് വിത്ത് പാകി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജി.ആർ. ഗീത, ചവറ അസി. കൃഷി ഓഫിസർ ജസ്ന എന്നിവർ സംസാരിച്ചു. പ്രശാന്തൻ, ഷാജഹാൻ, ഗുരുപ്രകാശ്, ബിജുകുമാർ, ഓമനക്കുട്ടൻ, സുധാകരൻ, സുനിൽ, മനു, ഹാരീസ്, രാജു എന്നിവരുടെ നേതൃത്വത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story