Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധന്യക്ക്​ വീണ്ടും...

ധന്യക്ക്​ വീണ്ടും സോഷ്യോളജിയിൽ റാങ്ക് നേട്ടം

text_fields
bookmark_border
കുണ്ടറ: കഷ്ടതകൾ വകവെക്കാതെ പൊതുവിദ്യാലത്തിൽ പഠിച്ച ധന്യാരാജിന് ഇത് രണ്ടാം റാങ്കി​െൻറ മധുരം. കിഴക്കേകല്ലട മുട്ടം വിഷ്ണുമന്ദിരത്തിൽ കെട്ടിടനിർമാണ തൊഴിലാളിയായ ധർമരാജ​െൻറയും രാധാമണിയുടെയും മകളാണ് ധന്യ. സോഷ്യോളജി എം.എക്കാണ് കേരള യൂനിവേഴ്സിറ്റിയുടെ രണ്ടാം റാങ്ക് ധന്യക്ക് ലഭിച്ചത്. തിരുവനന്തപുരം ശ്രീകാര്യം ലയോള കോളജിലാണ് ധന്യ സോഷ്യോളജി എം.എ പഠിച്ചത്. തിരുവനന്തപുരം എം.ജി കോളജിൽ പഠിച്ചാണ് ധന്യ ബി.എക്ക് സോഷ്യോളജിയിൽ റാങ്ക് വാങ്ങിയത്. ധന്യയെ നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story