Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.എൽ.ഇ.ഡി:...

ഡി.എൽ.ഇ.ഡി: ശാശ്വതപരിഹാരം കാണണം- ^കെ.എ.എം.എ

text_fields
bookmark_border
ഡി.എൽ.ഇ.ഡി: ശാശ്വതപരിഹാരം കാണണം- -കെ.എ.എം.എ തിരുവനന്തപുരം: ഡിപ്ലോമ ഇൻ ലാംഗ്വേജ് എജുക്കേഷൻ (ഡി.എൽ.ഇ.ഡി) എന്ന ഭാഷാധ്യാപക ട്രെയിനിങ് കോഴ്സിന് തുല്യത ഇല്ല എന്ന് പറഞ്ഞ് ഹൈസ്കൂൾ അറബിക് അധ്യാപക തസ്തികക്ക് തടസ്സംനിൽക്കുന്ന പി.എസ്.സി നിലപാട് തിരുത്താൻ സർക്കാർ ഇടപെടണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും നിവേദനം നൽകി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇടവം ഖാലിദ് കുഞ്ഞ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദീൻ, ഷെഫീർ ഖാസിമി, മുനീർ കിളിമാനൂർ, മുഹമ്മദ് ഇസ്മായീൽ, ആരിഫ് തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ഭാഷാജ്യോതിയുമായി ലോകമാതൃഭാഷാദിനം തിരുവനന്തപുരം: ലോകമാതൃഭാഷാദിനത്തോടനുബന്ധിച്ച് െഎരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ ഭാഷാജ്യോതിക്ക് തുടക്കമായി. 'ഭാഷ ഒരു സംസ്കാരമാണ്' എന്ന ബോധം ഉയർത്തിപ്പിടിച്ച് നടന്ന ചടങ്ങിന് ലളിതകല അക്കാദമി നിർവാഹകസമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ നേതൃത്വംനൽകി. സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ പ്രവർത്തകരും വിദ്യാർഥികളും സംയുക്തമായി തിരിതെളിച്ചാണ് മാതൃഭാഷാദിനത്തിന് തുടക്കംകുറിച്ചത്. എ.കെ. സുധർമ, സുധ ഹരികുമാർ, മണക്കാട് ഗോപൻ, വാർഡ് കൗൺസിലർ ആർ.സി. ബിന, സുദർശനൻ നായർ, ഉണ്ണി പ്രശാന്ത്, പി. മോഹനൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story