Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശരിയായി അന്വേഷിച്ചാൽ...

ശരിയായി അന്വേഷിച്ചാൽ പൊലീസ്​ നായ്​ മുഖ്യമന്ത്രിയുടെ ഒാഫിസി​ലെത്തും ^മുരളീധരൻ

text_fields
bookmark_border
ശരിയായി അന്വേഷിച്ചാൽ പൊലീസ് നായ് മുഖ്യമന്ത്രിയുടെ ഒാഫിസിലെത്തും -മുരളീധരൻ * യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാരസമരം നാലാംദിവസത്തിലേക്ക് തിരുവനന്തപുരം: ഷുഹൈബ് വധത്തിൽ നേരായ രീതിയിലാണ് അന്വേഷണം നടക്കുന്നതെങ്കിൽ പൊലീസ് നായ് ആദ്യം കയറിച്ചെല്ലുക മുഖ്യമന്ത്രിയുടെ ഒാഫിസിലേക്കായിരിക്കുമെന്ന് കെ. മുരളീധരൻ എം.എൽ.എ. അതിനുശേഷം എ.കെ.ജി സ​െൻററിലേക്കും നായ് കയറിച്ചെല്ലുമെന്നും അദ്ദേഹം പരിഹസിച്ചു. ഷുഹൈബി​െൻറ യഥാർഥ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡൻറ് സി.ആർ. മഹേഷും സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന നിരാഹാരസമരത്തി​െൻറ മൂന്നാംദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ കണ്ണൂരിൽ ഒരിലപോലും അനങ്ങില്ല. അതുകൊണ്ടാണ് ഈ കൊലപാതകത്തിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നത്. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ മക്കൾ നടത്തിയ അഴിമതി മൂടിവെക്കാനും ശ്രദ്ധ തിരിച്ചുവിടാനുമാണ് കൊലപാതകം നടത്തിയത്. പാർട്ടിക്ക് പങ്കില്ലെന്നാണ് കോടിയേരിയും ജയരാജനും ആദ്യം പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നു കാൽവെട്ടാൻ മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്ന്. കേസിലെ യഥാർഥ പ്രതികളെ പിടികൂടിയില്ലെങ്കിൽ മനസ്സമാധാനത്തോടെ നിയമസഭ സമ്മേളിക്കാൻ അനുവദിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതിനിടെ, നിരാഹാരം നാലാംദിവസത്തിലേക്ക് കടന്നു. 48 മണിക്കൂർ നിരാഹാരസമരമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പിന്നീട് അനിശ്ചിതകാലത്തേക്ക് നിരാഹാരസമരം നീട്ടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story