Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരാറുകാരന്‍ റോഡില്‍...

കരാറുകാരന്‍ റോഡില്‍ മണ്ണ് നി​േക്ഷപിച്ചു; യാത്രസൗകര്യം തടസ്സപ്പെട്ടു

text_fields
bookmark_border
ആറ്റിങ്ങല്‍: കിഴുവിലം കുറക്കട കുളത്തിന്‍കര റോഡില്‍ മണ്ണ് നിേക്ഷപിച്ചശേഷം കരാറുകാരന്‍ പണി ഉപേക്ഷിച്ച നിലയില്‍. കുളത്തിന്‍കര അപ്പൂപ്പന്‍നട ക്ഷേത്രത്തിനു സമീപത്തെ കുളത്തിന് സംരക്ഷണഭിത്തി കെട്ടാന്‍ കരാറെടുത്തയാളാണ് പ്രദേശവാസികളുടെ യാത്രസൗകര്യം തടസ്സപ്പെടുത്തിയത്. കരാര്‍ പ്രകാരം പണി ആരംഭിച്ചു. ഇതിനായി കുളത്തി​െൻറ സൈഡ് വാള്‍ കെട്ടുന്ന ഭാഗത്ത് മണ്ണ് കോരി റോഡിലിട്ടു. അംബേദ്കര്‍ ഗ്രാമത്തിലേക്കുള്ള റോഡിലാണ് എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് കോരിയിട്ടത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വേഗത്തില്‍ പണി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ ആദ്യം ഇതിനെ എതിര്‍ത്തിരുന്നില്ല. എന്നാല്‍, പണി ആരംഭിച്ചതിനു ശേഷം സാങ്കേതിക പ്രശ്നങ്ങള്‍ ഉയര്‍ന്നതോടെ പണി തടസ്സപ്പെട്ടു. പാറ കെട്ടിഉയര്‍ത്തുന്നതിനിടെ കോണ്‍ക്രീറ്റ് ബെല്‍റ്റ് വാര്‍ക്കേണ്ടതുണ്ട്. ഇത് എസ്റ്റിമേറ്റിലും കരാറിലുമില്ലെന്ന് ചൂണ്ടിക്കാട്ടി കരാറുകാരന്‍ തടസ്സവാദം ഉന്നയിച്ചു. ഇതോടെ പണി മുടങ്ങി. രണ്ടു മാസമായി പ്രദേശവാസികള്‍ സമീപത്തെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലൂടെ നടന്നാണ് വിവിധ ആവശ്യങ്ങൾക്കായി പോകുന്നത്. വാഹനങ്ങൾക്കൊന്നും കടന്നുപോകാന്‍ കഴിയില്ല. എസ്റ്റിമേറ്റിലുണ്ടായ വീഴ്ച പരിഹരിക്കാന്‍ ജില്ല പഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള അധിക തുക കൂടി ലഭ്യമാക്കുമെന്നാണ് കരാറുകാരനെ അറിയിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ നിർമാണ പ്രവര്‍ത്തനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പാക്കുമെന്ന് വാര്‍ഡ് അംഗം രേഖ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story